ആ ചുവന്നകൊടി എന്നും ആവേശം: സിപിഎം കൂടുംബ സംഗമവേദിയിൽ നടി നവ്യ നായർ
ഗുരുവായൂർ: സിപിഎം കൂടുംബ സംഗമത്തിൽ പങ്കെടുത്ത് നടി നവ്യ നായർ. കഴിഞ്ഞ ദിവസം സി.പി.എം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിലെത്തിയാണ് നവ്യാ നായർ കൈയ്യടി നേടിയത്. .
“കമ്മ്യൂണിസം മാര്‍ക്സിസം എന്നിവയെ കുറിച്ച് ആധികാരികമായി പറയാനറിയില്ല, എന്നാൽ ചുവപ്പുകൊടി ഒരു ആവേശമാണ്. വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം.” നവ്യ പറഞ്ഞു..
സമ്മേളനത്തിനിടെ കയറിവന്ന ഒരു ചുമട്ടുതൊഴിലാളിയായ പ്രദേശവാസി ചെരിപ്പ് അഴിച്ചിട്ട് വേദിയിലേക്ക് കയറിയതിനെയും നവ്യ സംസാരിച്ചു. താനൊരു കലാകാരിയാണ്, എല്ലാ വേദിയിലും തൊട്ട് തൊഴുതാണ് കയറാറുള്ളത്. ഇന്ന് പക്ഷേ അത് ചെയ്തില്ല. അദ്ദേഹം അത് ചെയ്തപ്പോള്‍ താന്‍ ശ്രദ്ധിച്ചെന്ന് പറഞ്ഞ നവ്യ പ്രസംഗത്തിനിടെ വേദിയെ തൊട്ടുതൊഴാനു തയ്യാറായി. ലാൽ സലാം പറഞ്ഞായിരുന്നു നവ്യ പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളും നവ്യ വേദിയിൽ ആലപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നവ്യ, ക്ഷേത്രം മാനേജരും സിപിഐ എം ഗുരുവായൂർ ലോക്കൽകമ്മിറ്റി അംഗവുമായ പി ശങ്കുണ്ണിരാജുമായി സംസാരിക്കുന്നതിനിടെയാണ് കുടുംബസംഗമം നടക്കുന്ന കാര്യം അറിയുന്നത്. ഇതോടെ താനും പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.