അകാലനര നിങ്ങളെ അലട്ടുന്നുണ്ടോ? രാസവസ്തുക്കളടങ്ങിയ ‘ഡൈ’ ആണോ മുടി കറുപ്പിക്കാനായി ഉപയോഗിക്കുന്നത്; നരച്ച മുടി കറുപ്പിക്കാന്‍ ഇതാ പാര്‍ശ്വഫലങ്ങളില്ലാത്ത ആറ് മാര്‍ഗങ്ങള്‍….!
സ്വന്തം ലേഖിക
കോട്ടയം: ചെറു പ്രായത്തിൽ തന്നെ മുടി നരക്കുന്നതിന് ഇപ്പോൾ സ്വാഭാവികമാണ്.
ജനിതക പ്രത്യേകതകള്‍, പ്രായംമോ, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ എന്നിങ്ങനെ പലതാകാം അതിൻ്റെ പിന്നിലെ കാരണങ്ങള്‍.
എന്നാല്‍ ഇത് കറുപ്പിക്കാന്‍ നമ്മള്‍ സാധാരണഗതിയില്‍ ആശ്രയിക്കുന്ന മാര്‍ഗങ്ങളെല്ലാം അല്‍പം കടുപ്പമുള്ളതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ധാരാളം രാസവസ്തുക്കളടങ്ങിയ ‘ഡൈ’ ആണ് പലപ്പോഴും മുടി കറുപ്പിക്കാനായി നമ്മളുപയോഗിക്കുന്നത്. പെട്ടെന്ന് ഫലം കിട്ടാനാണ് നമ്മള്‍ ഇത്തരത്തിലുള്ള ‘ഡൈ’കള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇത് പിന്നീട് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും മുടികൊഴിച്ചിലിനുമെല്ലാം കാരണമാകുന്നു.
ഒരല്‍പം ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറെങ്കില്‍ നരച്ച മുടി വീട്ടില്‍ വച്ച് തന്നെ കറുപ്പിക്കാവുന്നതേയുള്ളൂ. ഇതിനായി ‘ഓര്‍ഗാനിക്’ ആയ ആറ് മാര്‍ഗങ്ങള്‍ പറയാം.
1.ചായപ്പൊടി
ചായപ്പൊടി മുടിക്ക് തിളക്കവും കരുത്തും പകരുന്ന ഒന്നാണ്. വെള്ളം തിളപ്പിച്ച് ചായപ്പൊടി ചേര്‍ത്ത ശേഷം, തണുപ്പിച്ച് ഇത് മുടിയില്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് പരീക്ഷിക്കുക. ഷാമ്ബൂ ഉപയോഗിക്കുന്നത് പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും വേണം. സമയമെടുത്ത് മാത്രമേ ഇതിന്റെ ഫലം കാണൂ.
2.വെളിച്ചെണ്ണയും നാരങ്ങനീരും
വെളിച്ചെണ്ണയും നാരങ്ങനീരും ചേര്‍ത്ത മിശ്രിതം മുടിക്ക് വളരെ നല്ലതാണ്. മുടിക്ക് നിറം പകരുന്ന ‘പിഗ്മെന്റ് സെല്ലുകള്‍’ സംരക്ഷിക്കാനാണ് ഇവ സഹായകമാവുക. ഈ മിശ്രിതവും ആഴ്ചയില്‍ രണ്ട് തവണ തേച്ചാല്‍ മതിയാകും.
3.നെല്ലിക്ക
നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് പേരുകേട്ട ഒരു മരുന്നാണ്. ഹെന്നയുമായി നെല്ലിക്കനീര് ചേര്‍ത്ത് മുടിയില്‍ തേക്കുന്നത് ഒരു ‘നാച്വറല്‍ ഡൈ’ ആണ്. തലയോട്ടിയില്‍ ഫംഗല്‍-ബാക്ടീരിയല്‍ ബാധകള്‍ ഇല്ലാതിരിക്കാനും, തലയോട്ടിയിലെ തൊലി വരണ്ടുപോകാതിരിക്കാനും നെല്ലിക്കയുടെ ഉപയോഗം സഹായിക്കും. ഇത് മാസത്തിലൊരിക്കല്‍ ചെയ്താലും മതി.
4.ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങുപയോഗിച്ചുണ്ടാക്കുന്ന മാസ്‌കും മുടിയെ നരപ്പില്‍ നിന്ന് ക്രമേണ രക്ഷപ്പെടുത്തും. ഇതിനായി ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഇതില്‍ നിന്ന് നീര് പുറത്ത് വരും വരെയാണ് തിളപ്പിക്കേണ്ടത്. ഈ നീരാണ് മുടിയില്‍ തേക്കേണ്ടത്. ഇതും ക്രമേണയുള്ള മാറ്റമേ മുടിക്ക് സമ്മാനിക്കൂ.
5.ഓട്‌സ്
വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി നമ്മള്‍ ഓട്‌സ് കണക്കാക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തിനും ഓട്‌സ് ഒന്നാന്തരം തന്നെ. ആല്‍മണ്ട് ഓയിലുമായി ചേര്‍ത്ത് അരച്ചെടുത്ത ഓട്‌സ് മുടിയില്‍ തേച്ച് അല്‍പനേരത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഒരു ‘നാച്വറല്‍ കണ്ടീഷനര്‍’ കൂടിയാണിത്.
6.ഉള്ളിനീര്
മുടിയെ അതിന്റെ വേര് തൊട്ട് കറുപ്പിക്കാനാണ് ഉള്ളി സഹായകമാവുക. ഇത് ഉപയോഗിക്കാനും ഏറ്റവും എളുപ്പമാണ്. ഉള്ളിയില്‍ നിന്ന് അതിന്റെ നീര് വേര്‍തിരിച്ചെടുത്ത് തലയില്‍ നന്നായി തേച്ചുപിടിക്കുക. 40 മിനുറ്റിന് ശേഷം വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.