play-sharp-fill
അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ പെർമിറ്റ് ലോറികൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ

അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ പെർമിറ്റ് ലോറികൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ പെർമിറ്റ് ലോറികൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ . കേരളത്തിൽ നിന്നും ലോഡ് എടുത്ത് സംസ്ഥാനത്തിനുള്ളിൽ തന്നെ ഇറക്കുന്നതിനാണു സർക്കാർ വിലക്കേർപ്പെടുത്തിയിയിരിക്കുന്നത് . ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയെന്നാണ് റിപ്പോർട്ടുകൾ.നാഷണൽ പെർമിറ്റ് ലോറികളുടെ ഇത്തരം യാത്രകൾ സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ വിലക്കാമെന്നുള്ള നിയമമുണ്ട്.
1989ലെ കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ 90ാം ചട്ടം ഭേദഗതി ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ നിയമം അനുസരിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് . എന്നാൽ ഐഎസ്ആർഒ, കൊച്ചി മെട്രോ റെയിൽ, തുറമുഖ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.