സുനിത വില്യംസും ബുച്ച് വില്‍മോറും സഞ്ചരിച്ച ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന് തകരാർ സംഭവിച്ചു.ഇരുവരേയും ബഹിരാകാശ നിലയത്തിലെത്തിച്ചത് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകമാണ്.എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത് എട്ട് മാസമാണ്.ബോയിങ് വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുണ്ടായ സമയത്താണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്.
തിങ്കളാഴ്ചയാണ് ബോയിങ് സ്റ്റാർലൈനർ കാപ്സ്യൂളിന്റെ സാങ്കേതിക തകരാരില്‍ പ്രതികരിച്ച് ബഹിരാകാശയാത്രികൻ ബുച്ച് വിൽമോർ രംഗത്തെത്തിയത്.ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുനിതയും ബുച്ചും.”സ്റ്റാര്‍ലൈനറിലെ പ്രശ്നങ്ങളെ കുറിച്ച് ചോദിക്കുകയാണെങ്കില്‍ ഞാൻ ആദ്യം വിരൽ ചൂണ്ടുന്നത് എനിക്കു നേരെ തന്നെയായിരിക്കും ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചിരുന്നെകിൽ അവയ്ക്കുള്ള ഉത്തരങ്ങള്‍, ബഹിരാകാശത്തേക്കും തിരിച്ചുമുള്ള യാത്രയില്‍ വഴിത്തിരിവാകുമായിരുന്നു” എന്ന് ബുച്ച് വിൽമോർ പറയുന്നു.
സ്റ്റാർലൈനറിന്റെ ത്രസ്റ്ററുകൾ തകരാറിലായതിന്‍റെ കാരണം കണ്ടെത്താന്‍ നാസയുടെ എന്‍ജിനീയര്‍മാര്‍ക്ക് ഇനിയുമായിട്ടില്ലെന്നും കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും നാസ അറിയിച്ചിട്ടുണ്ട്.ബോയിങ് നേരിട്ട എല്ലാ പ്രശ്‌നങ്ങളും പഠിക്കുമെന്നും പരിഹരിക്കുമെന്നും താന്‍ ഇനിയും ബഹിരാകാശത്തേക്ക് സഞ്ചരിക്കുമെന്നും ബുച്ച് കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2024 ജൂണിൽ ബഹിരാകാശത്തേക്ക് പോയ ഇരുവരും സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യം ഒന്‍പത് മാസങ്ങളിലേക്ക് നീണ്ടതിന് ശേഷം കഴിഞ്ഞ മാര്‍ച്ച് 19നാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് എത്തിയത്.