2016 ന് ശേഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എട്ടുമടങ്ങ് വര്‍ധിച്ചു’;സൈനികരെ പ്രശംസിച്ച്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.

Spread the love

ഹിമാചൽ പ്രദേശ് : സൈനികരെ പ്രശംസിച്ച്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികര്‍ ഹിമാലയം പോലെ പതറാതെ നില്‍ക്കുന്ന കാലത്തോളം ഇന്ത്യ സുരക്ഷിതമാണ്. 2016 ന് ശേഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എട്ടുമടങ്ങ് വര്‍ധിച്ചു. ആഭ്യന്തര പ്രതിരോധ ഉത്പാദനം ഒരു ലക്ഷം കോടി രൂപയുടെതായെന്നും നരേന്ദ്ര മോദി പറഞ്ഞു.

 

 

 

 

 

 

 

 

ഹിമാചല്‍ പ്രദേശിലെ സൈനികരോടൊപ്പം ദീപാവലി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം.  ഇത്തവണയും സൈനികരോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. 2014 ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയത് മുതല്‍ മോദിയുടെ എല്ലാ ദീപാവലിയും സൈനികരോടൊപ്പമാണ്. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ നൗഷേരയിലെ സൈനികരോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം.