play-sharp-fill
ആദിവാസി ഭൂമി കൈയേറ്റം:ആദിവാസി ഭൂമി കൈയേറ്റത്തിന്റെ വസ്തുതകള്‍ അന്വേഷിക്കാൻ കെ.കെ രമ എം.എല്‍.എ നാളെ അട്ടപ്പാടിയില്‍.

ആദിവാസി ഭൂമി കൈയേറ്റം:ആദിവാസി ഭൂമി കൈയേറ്റത്തിന്റെ വസ്തുതകള്‍ അന്വേഷിക്കാൻ കെ.കെ രമ എം.എല്‍.എ നാളെ അട്ടപ്പാടിയില്‍.

കോഴിക്കോട് : കേരളത്തിലെ ദലിത് -ആദിവാസി -ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും വസ്തുത അന്വേഷണ സംഘത്തോടൊപ്പം പങ്കെടുക്കുമെന്ന് സുകുമാരൻ അട്ടപ്പാടി മാധ്യമം ഓണ്‍ലൈനോട് പറഞ്ഞു. അട്ടപ്പാടിയുടെ ചരിത്രത്തിലെ വൻഭൂമി കൈയേറ്റമാണ് സമീപകാലത്ത് ഭൂമാഫിയ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂപരിധിയില്‍ ഇളവ് കിട്ടാൻ വേണ്ടി പലരും ട്രസ്റ്റുകള്‍ രൂപീകരിച്ചാണ് ഭൂമി കൈയേറ്റം നടത്തുന്നത്. പല ട്രസ്റ്റുകളുടെയും അംഗങ്ങള്‍ ഒരു കുടുംബത്തിലെ സഹോദരങ്ങളാണ്. അവരില്‍ ചിലര്‍ റിസോര്‍ട്ടുകളും നിര്‍മിച്ചു.

 

 

 

 

 

 

വനഭൂമിയോട് ചേര്‍ന്ന റവന്യൂ ഭൂമിയും സര്‍വേ ചെയ്തിട്ടില്ലാത്ത ഭൂമിയും ആദിവാസികള്‍ പാരമ്ബര്യമായി കന്നുകാലി വളര്‍ത്തുന്ന പ്രദേശങ്ങളും ഭൂമാഫിയ കൈയേറുന്നുണ്ടെന്നാണ് ആദിവാസികളുടെ പരാതി. ലാൻഡ് റവന്യൂ കമീഷണര്‍, റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി, പാലക്കാട് കലക്ടര്‍ തുടങ്ങിയവര്‍ക്ക് ആദിവാസികള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പരാതികളിന്മേല്‍ റവന്യൂ വകുപ്പ് ഗൗരവമായ അന്വേഷണം നടക്കുത്തുന്നില്ലെന്നും ആദിവാസികള്‍ ആരോപിക്കുന്നു.

 

 

 

 

 

 

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കുന്ന മാഫിയ സംഘത്തിനെതിരെ എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റവന്യൂവകുപ്പോ സര്‍ക്കാര്‍ സംവിധാനമോ ഇതിന് തയാറാകുന്നില്ല. അട്ടപ്പാടിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഭൂ മാഫിയകളുമായിട്ടുള്ള ബന്ധം സുതാര്യമായ അന്വേഷണത്തെ തടയുന്നു. അതിനാല്‍ വില്ലേജ് – താലൂക്ക് ഓഫിസുകളിലെ റിപ്പോര്‍ട്ടുകള്‍ ആദിവാസികള്‍ക്ക് എതിരാകുന്നുവെന്നാണ് അവരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

 

കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരന്റെ നിര്‍ദേശ പ്രകാരമാണ്‌ആദിവാസികളുടെ പരാതികളെല്ലാം പരിശോധിക്കുന്നതിനും ആദിവാസി ഭൂമി കൈയേറ്റം നേരില്‍ കാണുന്നതിനും കെ.കെ രമയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്നത്. രാവിലെ 9.30ന് ആനക്കട്ടിയില്‍ ഭൂമി കൈയേറ്റം നടന്ന അദ്വാനപ്പെട്ടിയിലേക്ക് സംഘം യാത്ര ആരംഭിക്കും. വസ്തുത അന്വേഷണ റിപ്പോര്‍ട്ട് നിയമസഭ സ്പീര്‍ക്കാര്‍ നല്‍കുമെന്ന് വി.എം സുധീരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

 

 

 

 

 

 

 

അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ ഭൂമി തട്ടിയെടുക്കാൻ ഭൂമാഫിയ ശ്രമം നടത്തിയപ്പോള്‍ 1980 കളില്‍ നിയമസഭയില്‍ കെ.വി സുരേന്ദ്രനാഥ് എം.എല്‍.എയാണ് സബി മിഷൻ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ നിയമസഭയിലെ ഇടപെടലാണ് ഫാം ഭൂമി തിരിച്ചു പിടിക്കുവാൻ കാരണമായത്. അതുപോലെയാണ് കെ.കെ രമ എം.എല്‍.എ കഴിഞ്ഞ നിയമസഭയില്‍ ഗായിക നഞ്ചിയമ്മ അടക്കമുള്ള ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ട പ്രശ്നം നിയമസഭയില്‍ സബ് മിഷൻ അവതരിപ്പിച്ചിരുന്നു