സ്വന്തം ലേഖകൻ
കോട്ടയം: നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സോഷ്യൽ മീഡിയയിൽ തുറന്നടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്. അസഭ്യ പരാമർശത്തോടെയുള്ള കമന്റ് വിവാദമായതിനെ തുടർന്നു തിരുത്തി. പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക് ജിഹാദ് പ്രസ്ഥാവനയ്ക്ക് എതിരെയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് വിവാദ പ്രസ്ഥാന നടത്തിയത്.
‘പാല ബിഷപ്പ് ബി .ജെ.പി യുടെ ഏജന്റ് ആണെന്നും… എലിയേതാണ് പറിയേതാണെന്നും അറിയാത്തവരാണോ ക്രിസ്ത്യൻ യുവാക്കളും ബിഷപ്പും എന്നാണ് ഫെസ് ബുക്ക് കമ്മന്റീന്റെ രൂപം… സഭാ നേതൃത്വത്തേയും വിശ്വസികളേയും ആക്ഷേപിച്ച് മുൻപും ഇദ്ദേഹം വിവാദങ്ങളിൽ പെട്ടിട്ടുണ്ട്…. കന്യകാമറിയത്തേയും… യൗസേപ്പ് പിതാവിനേയും ഉദ്ധരിച്ച് കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി ചിഹ്ന്‌നമായ അരിവാൾ ചുറ്റിക നക്ഷത്രത്തേ താരതമ്യം ചെയ്ത് വലിയ വിമർശനം ഇദ്ദേഹം നേരിട്ടിരിന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കോൺഗ്രസ് പാർട്ടിയും കെ.എസ്.യു സംസ്ഥാന നേതൃത്വവും അടക്കം കൃത്യമായ നിലപാട് സ്വീകരിക്കാതെ ഇരിക്കുമ്പോഴാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിവാദ നിലപാട് സ്വീകരിച്ചിരിക്കുന്നത്.