കോൺഗ്രസിനെ കരകയറ്റാൻ ആന്റണി എത്തുന്നു; ദേശീയ തലത്തിൽ പുതിയ സമിതി രൂപീകരിക്കും; നിലവിലുളള സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ മുന്നേറാന്‍ സാധ്യമാവില്ലെന്ന് വിലയിരുത്തൽ

കോൺഗ്രസിനെ കരകയറ്റാൻ ആന്റണി എത്തുന്നു; ദേശീയ തലത്തിൽ പുതിയ സമിതി രൂപീകരിക്കും; നിലവിലുളള സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ മുന്നേറാന്‍ സാധ്യമാവില്ലെന്ന് വിലയിരുത്തൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂ ഡൽഹി: മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ദേശീയ തലത്തില്‍ പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കമാരംഭിച്ചു.
എകെ ആന്റണിക്ക് പുറമെ, അംബിക സോണി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെയാണ് സോണിയ ഗാന്ധിയാണ് നിയമിച്ചത്.

രാഹുല്‍ ഗാന്ധിയെ വീണ്ടും പ്രസിഡന്റാക്കുന്നതിനോട് മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയായ ജി 23 അംഗങ്ങള്‍ക്ക് എതിർപ്പാണ്. പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയില്‍ ഇപ്പോഴും സോണിയ തുടരുന്നുണ്ടെങ്കിലും പാര്‍ട്ടിക്കാര്യങ്ങളില്‍ രാഹുല്‍ ഇടപെടുന്നുണ്ടെന്ന വിമര്‍ശനവും വ്യാപകമാണ്. ഈ ഒരു സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള ചുമതലയും പ്രവര്‍ത്തക സമിതിക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലുളള രീതിയില്‍ മുന്നോട്ടു പോവാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്ന വികാരം പാര്‍ട്ടിക്കുളളില്‍ ശക്തമായതോടെയാണ് എകെ ആന്റണിയെ മുന്‍നിര്‍ത്തി ചര്‍ച്ചക്ക് അധ്യക്ഷ സോണിയ ഗാന്ധി മുന്നോട്ട് വരുന്നത്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.

2019 ലെ ലോകാസഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസിഡന്റ് പദവിയൊഴിഞ്ഞ രാഹുല്‍ ഗാന്ധിയുടെ നടപടി പാര്‍ട്ടിയെ പടുകുഴിയിലാഴ്ത്തിയെന്നും ജി 23 അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

നിലവിലുളള സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തല്‍ മുന്നേറാന്‍ സാധ്യമാവില്ലന്നും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങൾ ദോഷം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.