video
play-sharp-fill

മതവിദ്വേഷം പടർത്തുന്ന വാർത്ത നൽകി; യൂട്യൂബ് ചാനൽ  ഉടമയും അവതാരകയും കോട്ടയത്ത്  അറസ്റ്റിൽ;  അറസ്റ്റ് രേഖപ്പെടുത്തിയത്  പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാതിയെ തുടർന്ന്

മതവിദ്വേഷം പടർത്തുന്ന വാർത്ത നൽകി; യൂട്യൂബ് ചാനൽ ഉടമയും അവതാരകയും കോട്ടയത്ത് അറസ്റ്റിൽ; അറസ്റ്റ് രേഖപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാതിയെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മതവിദ്വേഷം പടർത്തുന്ന തരത്തിൽ വാർത്ത നൽകിയ യൂട്യൂബ് ചാനൽ ഉടമയും അവതാകരയും അറസ്റ്റിൽ. ഉടമയായ രഞ്ജിത് ടി എബ്രഹാം, അവതാര ശ്രീജ വള്ളിക്കോട് എന്നിവരാണ് അറസ്റ്റിലായത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാതിയിലാണ് അറസ്റ്റ്.

മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.അതേതുടർന്ന് തിരുവല്ല എസ്എച്ച്ഒ പിഎസ് വിനോദിന് മുമ്പാകെ ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമർശവും നടത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.

സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. ഒളിവിലിരുന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്.