നഗരസഭയുടെ സ്‌നേഹവീടിനെതിരെ ഗുരുതര ആരോപണങ്ങൾ ; അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള വൃദ്ധകൾ പോലും ലൈംഗീക പീഡനത്തിനിരയായി

നഗരസഭയുടെ സ്‌നേഹവീടിനെതിരെ ഗുരുതര ആരോപണങ്ങൾ ; അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള വൃദ്ധകൾ പോലും ലൈംഗീക പീഡനത്തിനിരയായി

Spread the love

 

സ്വന്തം ലേഖിക

ഇടുക്കി: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനം സ്നേഹ വീടിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്തേവാസികൾ രംഗത്ത്. കേന്ദ്രം നടത്തിപ്പുകാർ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് നാലു വൃദ്ധകളാണ് സദനത്തിന് പുറത്തു കടന്നത്. 60 വയസിനു മുകളിൽ പ്രായമുള്ള 25 പേരുണ്ടായിരുന്ന വൃദ്ധസദനത്തിൽ നിന്നും നാല് പേരാണ് കൊടിയ പീഡനം സഹിക്കവയ്യാതെ പുറത്തു കടന്നത്.

ശാരീരിക പീഡനത്തിന് പുറമെ തങ്ങളുടെ സമ്പാദ്യങ്ങൾ കവർന്നെടുത്തതായും ആരോപണമുണ്ട്. പലർക്കും ലൈംഗിക പീഡനങ്ങൾ വരെ ഏറ്റിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭയിലെ ഇടതുപക്ഷ കൗൺസിലറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

അതേസമയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പകപോക്കലാണ് വൃദ്ധ സദനത്തിനെതിരായ ആരോപണങ്ങളെന്ന് നഗരസഭ ചെയർ പേഴ്സൺ വ്യക്തമാക്കി.