
നഗരസഭ ഇടപെട്ടു: നാഗമ്പടം പാലത്തിൽ വെളിച്ചം തെളിഞ്ഞു; നാഗമ്പടം പാലത്തിലെ സോളാർ ലൈറ്റുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രകാശിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ഇരുട്ടിലാണ്ടു കിടന്ന കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ പ്രകാശവുമായി കോട്ടയം നഗരസഭ. നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾക്കു ശേഷം നഗരസഭ നാഗമ്പടം പാലത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചു.






നാഗമ്പടം പാലത്തിലേയ്ക്കുള്ള കൈവഴിയിൽ ഇരുവശത്തുമായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ശനിയാഴ്ച ലൈറ്റുകളുടെ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ബിന്ദു സന്തോഷ്‌കുമാർ, ടി.സി റോയി, ടിനോ തോമസ്, സാബു പുളിമൂട്ടിൽ, കെ.എസ് സനൽ, ടി.എൻ ഹരികുമാർ, വിനു ആർ.നായർ എന്നിവരും വിവിധ കൗൺസിലർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
നാഗമ്പടം പാലത്തിലും പരിസര പ്രദേശങ്ങളിലും രാത്രിയിൽ ശക്തമായ ഇരുട്ടാണെന്ന് തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നഗരസഭ ഇടപെട്ട് ഇവിടെ ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്.
Third Eye News Live
0