
കോവിഡിനിടയിലും നാഗമ്പടത്ത് പ്രണയസല്ലാപം; കാമുകിയെ കാണാൻ രണ്ട് കാമുകന്മാർ ഒരേ സമയം നാഗമ്പടത്തെത്തി; കാമുകിയുടെ ടൈമിംങ്ങ് പാളിയതോടെ കാമുകന്മാർ തമ്മിലടിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തെ അമ്പരപ്പിച്ച് ഒരു കാമുകിക്കു വേണ്ടി തമ്മിൽതല്ലി രണ്ടു കാമുകൻമാർ.
കാമുകിയുടെ ടൈമിംങ്ങ് പാളിയതോടെ കാമുകന്മാർ തമ്മിലടിച്ചു. തല്ല് മൂത്തപ്പോൾ കളത്തിൽ നിന്നും നൈസായി കാമുകി മുങ്ങി. അടി കഴിഞ്ഞ് കാമുകിയെ അന്വേഷിച്ച കാമുകന്മാർക്ക് നിരാശയായിരുന്നു ഫലം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തമ്മിലടിച്ച കാമുകൻമാർ നാട്ടുകാർക്ക് മുന്നിൽ ഇളിഭ്യരായി.
ഇരുപത് വയസ് പ്രായമുള്ളയാളാണ് കഥാനായിക. കാമുകനുമായി ഇവൾ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് യുവതിയുടെ മറ്റൊരു കാമുകൻ ബസിൽ വന്നിറങ്ങിയത്.
തന്റെ കാമുകിയുമായി ഒരു യുവാവ് സല്ലപിക്കുന്നതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് അയാളും യുവതിയുടെ കാമുകനാണെന്നു യുവാവ് അറിഞ്ഞത് .
അതോടെ യുവാക്കൾ തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിൽ വരെ എത്തി.
രംഗം വഷളായതോടെ പെൺകുട്ടി പതിയെ കളം വിട്ടു. യുവാക്കളുടെ കയ്യാങ്കളി കണ്ടു നിന്നവർ പ്രശ്നം എന്താണെന്നു ചോദിച്ചെങ്കിലും ഇരുവരും മൗനം പാലിച്ചു. പിന്നെ കണ്ടോളാം എന്നു പറഞ്ഞാണ് യുവാക്കൾ പിരിഞ്ഞത്.
ഏതായാലും പെൺകുട്ടിയുടെ രണ്ട് പ്രണയങ്ങൾ ഒരേ സമയം തകർന്നിരിക്കുകയാണ് ഇപ്പോൾ.