മരട് ഫ്‌ളാറ്റ് ചർച്ചയാകുമ്പോൾ കോട്ടയം നാഗമ്പടത്ത് മീനച്ചിലാറിന്റെ കരയിൽ കെട്ടിപ്പൊക്കിയത് പതിനഞ്ച് നിലയിൽ ജുവൽ ഹോംസിന്റെ ഫ്‌ളാറ്റ്; മരടിലെ കെട്ടിടം പൊളിക്കുമ്പോൾ ജുവൽ ഹോംസും പൊളിക്കേണ്ടി വരും

മരട് ഫ്‌ളാറ്റ് ചർച്ചയാകുമ്പോൾ കോട്ടയം നാഗമ്പടത്ത് മീനച്ചിലാറിന്റെ കരയിൽ കെട്ടിപ്പൊക്കിയത് പതിനഞ്ച് നിലയിൽ ജുവൽ ഹോംസിന്റെ ഫ്‌ളാറ്റ്; മരടിലെ കെട്ടിടം പൊളിക്കുമ്പോൾ ജുവൽ ഹോംസും പൊളിക്കേണ്ടി വരും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മരട് ഫാള്റ്റ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊളിക്കുന്നതിനെച്ചൊല്ലി കോലാഹല മാമാങ്കങ്ങൾ അരങ്ങേറുമ്പോൾ വിവാദമായി നാഗമ്പടം മീനച്ചിലാറിന്റെ കരയിലെ ജുവല് ഹോംസിന്റെ ഫ്‌ളാറ്റ്. നാഗമ്പടം മീനച്ചിലാറിന്റെ കരയിൽ പതിനഞ്ച് നിലയിലേറെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ജുവൽഹോംസ് ഫ്‌ളാറ്റാണ് പ്രത്യക്ഷത്തിൽ തന്നെ അനധികൃതമെന്ന് വ്യക്തമാകുന്നത്. മീനച്ചിലാറിന്റെ കരയിൽ നിന്നും 25 മീറ്റർ പോലും അകലമില്ലാതെയാണ് നാഗമ്പടത്ത് ഫ്‌ളാറ്റ് കെട്ടിപ്പൊക്കിയിരിക്കുന്നത്.

കോട്ടയം നഗരസഭ അധികൃതരുടെ ഒത്താശയോടെ, കൈക്കൂലിയായി ലക്ഷങ്ങൾ നൽകിയ ശേഷമാണ് നാഗമ്പടത്ത് ഏഴു വർഷം മുൻപ് ജുവൽ ഹോംസ് ഫ്‌ളാറ്റ് കെട്ടിപ്പൊക്കിയതെന്നാണ് വ്യക്തമാകുന്നത്.
മരടിലെ ഫ്‌ളാറ്റ് ചർച്ചയാകുമ്പോഴാണ് നാഗമ്പടം മീനച്ചിലാറിന്റെ കരയിലെ ഫ്‌ളാറ്റ് ചർച്ചാ വിഷയമാകുന്നത്. 2013 ലാണ് മീനച്ചിലാറിന്റെ കരയിലെ ഫ്‌ളാറ്റിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഈ നിർമ്മാണമെന്നാണ് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമാകുന്നത്. നിർമ്മാണം ആരംഭിച്ച ആദ്യ ഘട്ടത്തിൽ പരിസ്ഥിതി സംഘടനകൾ അടക്കമുള്ളവർ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ, പണത്തിനു മീതെ പരുന്തും പറക്കില്ലാത്ത കോട്ടയം നഗരസഭയിൽ പണമൊഴുക്കി ജുവൽ ഹോംസ് അധികൃതർ എല്ലാ അനുവാദവും നേടിയെടുക്കുകയായിരുന്നുവെന്നാണ് നിർമ്മാണം അതിവേഗം പൂർത്തിയാകുമ്പോൾ വ്യക്തമാക്കുന്നത്.
തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷവുമുണ്ടായ പ്രളയത്തിൽ ജുവൽ ഹോംസിന്റെ പാർക്കിംങ് ഏരിയ അടക്കം വെള്ളത്തിലായിരുന്നു. രണ്ടു തവണയും പൊലീസും അ്ഗ്നിരക്ഷാ സേനയും നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നവരെ  പുറത്ത് എത്തിച്ചത് . ഒരു മഴ പെയ്താൽ തന്നെ മീനച്ചിലാർ നിറഞ്ഞൊഴുകി ഫ്‌ളാറ്റ് വെള്ളത്തിനടിയിലാകും. ഈ സാഹചര്യത്തിൽ മരടിലെ ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിൽ നാഗമ്പടത്തെ ജുവൽ ഹോംസിനായി നൽകിയ അനുവാദങ്ങളെല്ലാം പുനപരിശോധിക്കേണ്ടി വരും. മരടിലെ ഫ്‌ളാറ്റിന്റെ സമാന സാഹചര്യത്തിൽ തന്നെയാണ് ജുവൽ ഹോംസും നിർമ്മിച്ചിരിക്കുന്നത്. മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കിയാൽ സ്വാഭാവികമായും ജുവൽ ഹോംസും പൊളിച്ച് നീക്കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. പ്രളയത്തെ തുടർന്ന് മീനച്ചിലാറിന്റെ തീരം നേരത്തെ ഇടിഞ്ഞു താഴ്ന്നിരുന്നു. ഫ്‌ളാറ്റിന്റെ അനധികൃത നിർമ്മാണം കൂടിയായതോടെ തീരത്തിന് വീണ്ടും ബലക്ഷയം അതിരൂക്ഷമായി. ഈ സാഹചര്യത്തിൽ ഫ്‌ളാറ്റ് അധികൃതർ തന്നെ പണം മുടക്കി തീരം ബലപ്പെടുത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ അനധികൃതമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ തീരത്തിനുണ്ടായിരിക്കുന്ന ബലക്ഷയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group