video
play-sharp-fill
നാടുകാണിയില്‍ 250 അടി ആഴമുള്ള കൊക്കയിലേക്ക് യുവാവ് പെണ്‍കുട്ടിയെ തള്ളിയിട്ടു; കാട്ടുതീ ഉള്‍പ്പെടെ അതിജീവിച്ച് പെണ്‍കുട്ടി കൊക്കയില്‍ കിടന്നത് ഒരു പകലും രാത്രിയും; പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നാടുകാണിയില്‍ 250 അടി ആഴമുള്ള കൊക്കയിലേക്ക് യുവാവ് പെണ്‍കുട്ടിയെ തള്ളിയിട്ടു; കാട്ടുതീ ഉള്‍പ്പെടെ അതിജീവിച്ച് പെണ്‍കുട്ടി കൊക്കയില്‍ കിടന്നത് ഒരു പകലും രാത്രിയും; പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍

കുളമാവ്: നാടുകാണി പവിലിയനില്‍ വച്ച് 250 അടി ആഴമുള്ള കൊക്കയിലേക്ക് യുവാവ് തള്ളിയിട്ട പെണ്‍കുട്ടി കൊക്കയില്‍ വീണുകിടന്നത് ഒരു പകലും രാത്രിയും. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മേലുകാവ് ഇല്ലിക്കല്‍ (മുരിക്കന്‍ തോട്ടത്തില്‍) അലക്സിനെ (23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊക്കയില്‍ വീണ പെണ്‍കുട്ടിക്ക് രാത്രിയായപ്പോഴേക്കും പാതി ബോധം തെളിഞ്ഞിരുന്നു. പരുക്കുകള്‍ കാരണം ഇവിടെ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കാട്ടുപന്നിയും കുറുക്കനുമടക്കമുള്ള പ്രദേശമാണിവിടം. ഇതിനിടെ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടുതീയും പടര്‍ന്നു. ഇവയെല്ലാം അതിജീവിച്ചാണ് പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെ വരെ കഴിച്ചുകൂട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച സ്‌കൂളില്‍ പോകുകയാണെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിനി വൈകിട്ട് തിരിച്ചുവന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ വൈകിട്ട് കാഞ്ഞാര്‍ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു.
തിരച്ചിലില്‍ പൊലീസ് ആദ്യം കണ്ടെത്തിയത് യുവാവിന്റെ മൃതദേഹമാണ്.

ഇതിന് ശേഷം പെണ്‍കുട്ടിയുടെ പേര് ഉച്ചത്തില്‍ വിളിച്ച് പാറക്കെട്ടുകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തി. പതിഞ്ഞ ശബ്ദത്തില്‍ പെണ്‍കുട്ടി വിളി കേട്ടു. ജീവനോടെയുണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും പാറക്കെട്ടുകള്‍ക്കിടയിലൂടെ അടുത്തെത്താന്‍ സാധിക്കാത്തതിനാല്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടി.
എല്ലുകള്‍ക്ക് പൊട്ടല്‍ ഉള്ളതിനാല്‍ കടുത്ത വേദനയില്‍ കരയുന്നുണ്ടായിരുന്നു. ഏറെ അവശതയിലായിരുന്ന പെണ്‍കുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അലക്‌സും പ്ലസ് ടു വിദ്യാര്‍ഥിനിയും സുഹൃത്തുക്കളാണെന്നും വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇവര്‍ ബൈക്കില്‍ നാടുകാണി പവിലിയനു സമീപം എത്തിയതെന്നും പൊലീസ് പറയുന്നു.

 

Tags :