Spread the love

ആലുവ: ബൈപാസ് സര്‍ജറി ചെയ്യാൻ സഹായിച്ചവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് നടൻ കണ്ണൻ സാഗര്‍. ആട് 3യും, വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉള്‍പ്പെടെ മിഖ്യസ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങള്‍ കിട്ടട്ടെയെന്നു ആശംസിച്ചു.

video
play-sharp-fill

എന്റെ വേദനകള്‍ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളില്‍ ആയിരുന്നു, എന്റെ സാമ്ബത്തിക ഭദ്രതകേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും ഓസ്ട്രേലിയ എന്ന രാജ്യത്തിരുന്നു

മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച്‌ സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നല്‍കികൊണ്ടിരുന്ന റോബർട്ട്‌ ജിൻസ് (PRO Mammookka faundetion) അവറുകള്‍ക്കും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കായിക്കും ഒരായിരം നന്ദിയെന്നും പറയുന്നു കണ്ണൻ സാഗര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൻ സാഗറിന്റെ കുറിപ്പ്
ആലുവ ചുണങ്ങൻവേലിയിലുള്ള ‘രാജഗിരി ഹോസ്‍പിറ്റലിലെ’ കാർഡിയോളജി തോറാസിക് സർജറി ഔട്ട്‌ പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രയത്നിച്ച ദൈവതുല്യരായ ഡോക്ടേഴ്‌സും ചില മാലാഖമാരുമാണ് ചിത്രത്തില്‍,
ഇത്രയും വലിയ ഒരു ഓപ്പറേഷൻന്റെ ഞെട്ടലില്‍ ഞാൻ ആകെതളർന്നപ്പോള്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കി സർജറി വിജയകരമായി പൂർത്തിയാക്കി ഞാൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങള്‍ നല്‍കി ഇടക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു ,

വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷതനിറഞ്ഞ വലിച്ചിലുകള്‍ക്കിടയില്‍ അമരുമ്ബോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും തമാശക്കാർക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്രസംരക്ഷണമാണ് നല്‍കുന്നത്,

ആട് 3യും,വാഴ 2 എന്ന സിനിമയും ഡോക്ടർസ്‌ഉള്‍പ്പെടെ മിഖ്യസ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങള്‍ കിട്ടട്ടെയെന്നു ആശംസിച്ചു എന്റെ വേദനകള്‍ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളില്‍ ആയിരുന്നു, സത്യത്തില്‍ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല. ..
മറ്റ് സ്റ്റാഫുകള്‍ക്കും, ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാൻ സഹകരിക്കാൻ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരൻ സാജു കൊടിയൻ, ആശുപത്രിയില്‍ ചെന്ന നാളുമുതല്‍ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോള്‍ വേണ്ട നിർദ്ദേശങ്ങളും നല്‍കിയ ഗുരുതുല്യൻ പ്രിയ കെ.എസ്.. പ്രസാദ് ചേട്ടൻ,

സാമ്ബത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങള്‍ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ സുഹൃത്തുക്കള്‍, രാജഗിരി ആശുപത്രിയിലെ മാനേജ് മെന്റിനും CVTS ഡിപ്പാർട്ടുമെന്റിനോടും എന്റെ സാമ്ബത്തിക ഭദ്രതയും നിസംഘതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും MAA സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ്‌ഓസ്ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച്‌ സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നല്‍കികൊണ്ടിരുന്ന റോബർട്ട്‌ ജിൻസ് (PRO Mammookka faundetion) അവറുകള്‍ക്കും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കായിക്കും ഒരായിരം നന്ദി.