play-sharp-fill
എൻ ഡി എ സ്ഥാനാർഥി എൻ.ഹരിയുടെ വിജയത്തിനായി യുവമോർച്ച യുവസംഗമം നടത്തി

എൻ ഡി എ സ്ഥാനാർഥി എൻ.ഹരിയുടെ വിജയത്തിനായി യുവമോർച്ച യുവസംഗമം നടത്തി

സ്വന്തം ലേഖകൻ

പാലാ :കേരളത്തിൽ മാറ്റത്തിന്റെ രാഷ്ട്രിയ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും അതിനു മുന്നോടിയായിട്ടുള്ള തിരഞ്ഞെടുപ്പാണ് പാലായിൽ നടക്കാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.പി.എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.കേരളത്തിലെ അധികാരരാഷ്ട്രീയത്തിനെതിരെയും ഗ്രൂപ്പ്‌ രാഷ്ട്രീയത്തിനെതിരെയും പാലായിലെ ജനാധിപത്യ വിശ്വാസികൾ എൻഡിഎ മുന്നണിക്കൊപ്പം നിലനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ച യുവസംഗമം ഉത്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ ഡി എ സ്ഥാനാർഥി എൻ ഹരിയെ ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ്‌ ലാൽ കൃഷ്ണ ഷാൾ അണിയിച്ചു സ്വീകരിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ലാൽ കൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജയസൂര്യൻ. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. നോബിൾ മാത്യു,ബിജെപി ജില്ലാ സെക്രട്ടറി കെ.പി ഭുവനേഷ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശരത് കുമാർ, സംസ്ഥാന സമിതി അംഗം വിനയകുമാർ,ജില്ലാ ഭാരവാഹികളായ മഹേഷ്‌ ചന്ദ്രൻ, വി പി മുകേഷ്, ഗിരീഷ് കുമാർ വടവാതൂർ, ആർ. ദീപു, കെ.ആർ ശ്യാം തുടങ്ങിയവർ സംസാരിച്ചു.