play-sharp-fill
രക്ഷ തൽക്കാലം മാത്രം ; ഈ മറച്ചുപിടിക്കലിന് വലിയ വില നൽകേണ്ടി വരും, മുന്നറിയിപ്പുമായി എംവിഡി

രക്ഷ തൽക്കാലം മാത്രം ; ഈ മറച്ചുപിടിക്കലിന് വലിയ വില നൽകേണ്ടി വരും, മുന്നറിയിപ്പുമായി എംവിഡി

ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ നിയമലംഘനം നടത്തിയതിന് ശേഷം വാഹനത്തിന്‍റെ നമ്ബർ പ്ലേറ്റ് മറച്ച്‌ യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.

ഔദ്യോഗിക ഫേസ് ബുക്ക്‌ പേജിലെ കുറിപ്പിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകള്‍ ക്യാമറയുടെ മുൻപില്‍ എത്തുമ്ബോള്‍ വാഹനത്തിന്റെ നമ്ബർ മറച്ചുപിടിക്കുന്നത് താല്‍ക്കാലിക രക്ഷ മാത്രമാണെന്ന് എംവിഡി പറയുന്നു. നിർമ്മിത ബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചുപിടിച്ചാലും ജീവന്റെ കാര്യത്തില്‍ ഈ മറച്ചു പിടിക്കലിന് വലിയ വില നല്‍കേണ്ടി വരുമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.

 

ഈ അടുത്ത ദിവസങ്ങളിലായി നിരവധി ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അതില്‍ കൂടുതലും 18 മുതല്‍ 20 വയസ്സുവരെ പ്രായമുള്ള യുവാക്കള്‍ അശ്രദ്ധ മൂലം വരുത്തിവയ്ക്കുന്ന അപകടങ്ങളാണെന്നും എംവിഡി പറയുന്നു. നിലവിലെ ഈ സാഹചര്യത്തില്‍ എഐ ക്യാമറകളില്‍ കണ്ട ഈ കാഴ്ച സമൂഹമധ്യത്തില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകള്‍ ക്യാമറയുടെ മുൻപില്‍ എത്തുമ്ബോള്‍ വാഹനത്തിന്റെ നമ്ബർ മറച്ചുപിടിക്കുന്നത് താല്‍ക്കാലിക രക്ഷ മാത്രമാണെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു. നിർമ്മിതബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചു പിടിച്ചാലും ജീവന്റെ കാര്യത്തില്‍ ഈ മറച്ചു പിടിക്കലിന് വലിയ വില നല്‍കേണ്ടി വരും. നമ്മള്‍ ഓരോരുത്തരും ഉള്‍പ്പെടുന്ന സമൂഹത്തില്‍ ജീവന്റെ സുരക്ഷ ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ് അല്ലാതെ നിയമങ്ങളില്‍ നിന്നും ഒളിച്ചോടുകയല്ല വേണ്ടതെന്നും എംവിഡി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group