video
play-sharp-fill
ടൂവീലറിന് 250 , ഫോർ വീലറിന് 400..!! ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി..! മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ടൂവീലറിന് 250 , ഫോർ വീലറിന് 400..!! ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി..! മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

കാസർകോട്:ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിൽ ഏജന്റുമാരിൽനിന്ന് 2.69 ലക്ഷം രൂപ പിടിച്ച സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിലാണ് എം.വി.ഐ. കെ.ആർ.പ്രസാദിനെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്.

2021 സെപ്റ്റംബർ 29-നാണ് കാഞ്ഞങ്ങാട് ഗുരുവനത്തെ ടെസ്റ്റിങ് ഗ്രൗണ്ടിൽ ഏജന്റുമാരിൽനിന്ന്‌ പണം പിടിച്ചത്. അപേക്ഷകരിൽനിന്ന്‌ ഇരുചക്ര വാഹനങ്ങൾക്ക് 250, നാലുചക്ര വാഹനങ്ങൾക്ക് 400 രൂപ എന്ന ക്രമത്തിൽ പിരിച്ചെടുത്ത് ടെസ്റ്റ് കഴിഞ്ഞ് മടങ്ങുന്ന സമയം ഉദ്യോഗസ്ഥർക്ക് നൽകുന്നതായ വിവരത്തെത്തുടർന്നാണ് ഡിവൈ.എസ്‌.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സ്ഥലത്തെത്തി പണം പിടിച്ചത്. ടെസ്റ്റ് ഗ്രൗണ്ട് ചുമതലയിലുള്ള എം.വി.ഐ.യുടെ കൈയിൽ സൂക്ഷിക്കേണ്ട അപേക്ഷകൾ ഏജന്റായ നൗഷാദിന്റെ കൈവശം കണ്ടെത്തിയതും വിജിലൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ സർക്കാർ ഒരുക്കിയ സംവിധാനം അട്ടിമറിച്ച് സ്വകാര്യ നേട്ടത്തിനായി ഏജന്റുമാരെ നിയോഗിച്ച് പണം ശേഖരിക്കുന്നതായും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്.

Tags :