
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തവണ 90-ൽ കൂടുതൽ സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് അദ്ദേഹം വിലയിരുത്തി. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും സർക്കാർ തുടരണം എന്നതാണ് ജനങ്ങളുടെ പൊതുവായ നിലപാടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമാണെന്ന് പറയാനാകില്ലെന്നും, എസ്‌ഐആർ വന്നതിന് ശേഷമുള്ള വോട്ടിംഗ് പ്രവണത അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിൽ എത്തില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവനയും എം വി ഗോവിന്ദൻ പരിഹസിച്ചു. “സതീശൻ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്, അദ്ദേഹം വനവാസത്തിന് പോകേണ്ട സാഹചര്യമില്ല. ജനങ്ങൾ ക്ഷമിച്ച് യുഡിഎഫ് നേതാവായി തുടരാൻ അവസരം നൽകും” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


