
സ്വന്തം ലേഖകൻ
മുട്ടം: ഫിനാന്‍സ് സ്ഥാപനത്തിൻ്റെ മറവില്‍ അമിതപലിശക്ക് വായ്പകൊടുത്ത ശേഷം ചെക്ക് കേസ് നല്‍കി സ്ത്രീകളെ കുടുക്കിയ യുവാവ് അറസ്റ്റില്‍.
മുട്ടം എള്ളുംപുറം അരീപ്ലാക്കല്‍ സിബി തോമസിനെയാണ് (49) കുളമാവ് പൊലീസ് അറസ്റ്റ് ചെയതത്. ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് പലിശക്ക് പണം വാങ്ങിയശേഷം കേസുകളില്‍പ്പെട്ട സത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തൊടുപുഴ സ്റ്റേഷന് കീഴില്‍ നിരവധി പരാതികളാണ് സിബിക്കെതിരെയുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം വായ്പയെടുത്ത സ്ത്രീയെ ഭീഷണപ്പെടുത്തി ബലാത്സംഗം ചെയ്തു എന്ന കേസിലും വിദേശത്ത് താമസിക്കുന്ന ആളുടെ വ്യാജ ചെക്ക് കോടതിയില്‍ ഹാജരാക്കിയ കേസിലും പ്രതിയാണ്.
തൊടുപുഴ, മുട്ടം മേഖലകളിലായി 500ല്‍ അധികം വീട്ടമ്മമാര്‍ക്കെതിരെയാണ് ഇയാള്‍ ചെക്കുകേസ് നല്‍കിയിട്ടുള്ളത്. 5000വും 10,000വും പലിശക്കെടുത്തവര്‍ക്കെതിരെ 10 ലക്ഷത്തിലധികം രൂപയുടെ കേസാണ് നല്‍കിയിരിക്കുന്നത്. പലിശക്കെടുത്തവര്‍ പതിന്മടങ്ങ് തിരിച്ചടച്ചെങ്കിലും ചെക്ക് തിരിച്ചുനല്‍കാതെ വീണ്ടും കേസ് നല്‍കുകയാണ് ഇയാളുടെ രീതി.
പണം വാങ്ങിയത് പുരുഷന്മാര്‍ ആണെങ്കിലും കേസ് കൊടുക്കുന്നത് സത്രീകള്‍ക്കെതിരെയാണ്. പണം ആവശ്യപ്പെട്ട് വരുന്നവരുടെയും അവരുടെ ഭാര്യമാരുടെ അല്ലെങ്കില്‍ അമ്മമാരുടെയും കൂടി ചെക്കും മറ്റ് രേഖകളും വാങ്ങുകയാണ് സ്ഥാപനത്തിൻ്റ രീതി.
തിരിച്ചടക്കുന്ന തുകക്ക് സ്ഥാപനം രസീതോ മറ്റ് രേഖകളോ നല്‍കാത്തതിനാല്‍ കേസുകളില്‍പെട്ട് വീട്ടമ്മമാര്‍ കോടതി കയറുകയാണ് പതിവ്. പലിശക്ക് പണം എടുത്തവരിലധികവും കൂലിപ്പണിക്കാരും ഓട്ടോ തൊഴിലാളികളുമാണ്. വര്‍ഷങ്ങള്‍ക്ക് മുൻപ് കൂലിപ്പണിക്കാരനായിരുന്ന ഇയാളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പൗരസമിതി ഉള്‍പ്പടെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇയാളില്‍ നിന്ന് ആനുകൂല്യം പറ്റുന്നതായി ആക്ഷേപമുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി ജിം പോളിൻ്റെ നിര്‍ദേശപ്രകാരം കുളമാവ് എസ്.എച്ച്.ഒ സുനില്‍ തോമസിൻ്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് സിബിയെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ കാപ്പ ചുമത്താന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.







