play-sharp-fill
മോചിപ്പിക്കണം അല്ലെങ്കിൽ ദയാവധം അനുവധിക്കുകയോ വേണം; ജയിലിൽ നിരാഹാര സമരവുമായി മുരുകൻ

മോചിപ്പിക്കണം അല്ലെങ്കിൽ ദയാവധം അനുവധിക്കുകയോ വേണം; ജയിലിൽ നിരാഹാര സമരവുമായി മുരുകൻ

സ്വന്തം ലേഖകൻ

തന്നെ ജയിലിൽ നിന്നും മോചിപ്പിക്കുകയോ അല്ലെങ്കിൽ ദയാവധം അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിലിൽ കഴിയുന്ന മുരുകന്റെ നിരാഹാര സമരം. മോചനം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയെങ്കിലും ഇതിൽ നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് ജയിലിൽ മുരുകൻ നിരാഹാരസമരം ആരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.

27 വർഷമായി ജയിലിൽ കഴിയുന്ന മുരുകനടക്കം ഏഴ് പ്രതികളെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഗർവർണറോട് ശുപാർശ ചെയ്തിരുന്നു. ഇവരുടെ മോചനം സംബന്ധിച്ച് തീരുമാനം എടുക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയായിരുന്നു തമിഴ്നാട് സർക്കാരിന്റെ ശുപാർശ. ജയിൽ അധികൃതർ മുഖേന ജനുവരി 31നാണ് മുരുകൻ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന് നിവേദനം നൽകിയത്. എന്നാൽ അഞ്ച് മാസം പിന്നിട്ടിട്ടും ഗവർണർ തീരുമാനം എടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിൽ നിന്നും മോചനം അനുവദിക്കുന്നില്ലെങ്കിൽ തന്റെ മകന് ദയാവധം നൽകണം എന്ന് പേരറിവാളന്റെ അമ്മയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സങ്കീർണമായ കേസ് ആയതിനാൽ സൂക്ഷ്മവശങ്ങൾ പരിശോധിച്ചേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളെന്നാണ് ഗവർണറുടെ നിലപാട്.