
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഗുണ്ടകളെയും ക്രിമിനലുകളെയും നിയന്ത്രിക്കുന്നതിനുള്ള കർശന നടപടികളുമായി ഏറ്റുമാനൂർ പൊലീസ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
അയൽവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഏറ്റുമാനൂർ ഓണംതുരുത്ത് തലക്കമറ്റം ജെറിൻ സോയി (25)യെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയെ തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് അന്ന് ജെറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു, കോടതിയിൽ നിന്നും ജാമ്യത്തിന് എടുത്ത ശേഷം മുങ്ങിയ പ്രതി മൂന്നു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു.
നിരവധി തവണ സമൻസും, വാറണ്ടും അയച്ച ശേഷം പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നു, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ ടി.എസ് റെനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സാബു മാത്യു, പി.ജെ സാബു, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.