
സ്വന്തം ലേഖകൻ
ചെന്നൈ : മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പലപ്പോഴും കുടുംബപ്രശ്നങ്ങൾക്ക് വരെ കാരണമായിത്തീരാറുണ്ട്.പക്ഷെ അപ്പോഴും ഫോൺ അമിതമായി ഉപയോഗിച്ചു എന്നതിന്റെ പേരിൽ സഹോദരൻ സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു എന്ന വാർത്ത അല്പം ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയില്ല.
മൊബൈൽ ഫോണിൽ ദീർഘനേരം സംസാരിച്ചു എന്നതാണ് കൊലപാതക കാരണമായി പ്രതി പറയുന്നത്. പഴനി സ്വദേശി മുരുകേശന്റെ മകൾ ഗായത്രിയാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് സഹോദരൻ ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എന്നാണ് ഗായത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അധികൃതരോട് സൂചിപ്പിച്ചത്. എന്നാൽ പരിശോധനയിൽ കഴുത്തിൽ സംശയകരമായ പാടുകൾ ഡോക്ടർമാർ കണ്ടു.
ഇതിനെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറംലോകം അറിയുന്നത്. അന്വേഷണത്തിൽ സഹോദരനാണ് കൊലക്ക് പിന്നിലെന്ന് പോലീസിന് വ്യക്തമായി.
ഒരുപാട് നേരം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ട് പ്രകോപിതനായാണ് സഹോദരിയെ കൊന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. സംഭവത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.