പന്ത്രണ്ടുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ 55 കാരൻ അറസ്റ്റിൽ; ഒന്നര മാസം ഒളിവിൽ കഴിഞ്ഞിരുന്ന റേഷൻ കട ഉടമയെ കട്ടപ്പന പൊലീസ് പൊക്കി
സ്വന്തം ലേഖകൻ
കട്ടപ്പന:പന്ത്രണ്ടുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ 55 കാരനായ റേഷൻ കടക്കാരൻ കട്ടപ്പനയിൽ പിടിയിലായി.
പെൺകുട്ടികൾ വീട്ടിൽ സുരക്ഷിതരല്ലെന്ന വാർത്തയാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.വിവാഹം കഴിച്ചയക്കുന്ന വീട്ടിലും സ്വന്തം വീട്ടിലും പെൺകുട്ടികൾ പലപ്പോഴും ലൈംഗിക പീഡനത്തിന് ഇരയാകുന്നതിന്റെ വാർത്തകൾ ദിനംപ്രതി പുറത്തുവരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തി 12കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ വാർത്തയാണ് ഏറ്റവും ഒടുവിലായി കട്ടപ്പനയിൽ നിന്ന് പുറത്തുവരുന്നത്.
മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തി പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ 55 കാരനെയാണ് കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തത്. വാഴവര പള്ളി നിരപ്പേൽ കല്ലു വച്ചേൽ സാബുവാണ് ഒന്നര മാസം ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പോലീസ് പിടിയിലായത്.
പെൺകുട്ടിയുടെ അയൽവാസിയായ ഇയാൾ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികമായി അതിക്രമിക്കുകയുമായിരുന്നു. കുട്ടി കുതറി ഓടി രക്ഷപെടുകയായിരുന്നു.
റേഷനിംഗ് മെഷീനിൽ പഞ്ച് ചെയ്തില്ലെങ്കിൽ കടയുടെ ലൈസൻസ് നഷ്ടപ്പെടും എന്നതിനാൽ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, സിഐ വിശാൽ എന്നിവർ ഉൾപ്പെട്ട സ്പെഷ്യൽ ടീം പ്രതിയേ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.