play-sharp-fill
ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം  പോത്തിനെ പോലെ; കെ ടി ജലീലിന് വാട്സ്‌ആപ്പിലൂടെ വധഭീഷണി

ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം പോത്തിനെ പോലെ; കെ ടി ജലീലിന് വാട്സ്‌ആപ്പിലൂടെ വധഭീഷണി

സ്വന്തം ലേഖിക

മലപ്പുറം: തവനൂര്‍ എംഎല്‍എ കെ ടി ജലീലിന് വധഭീഷണി.

വാട്സ്‌ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെയാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജലീലേ ഒരു കാര്യം ഓര്‍ത്തോ. ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയര്‍കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും. (തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക)’- എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഫേസ്ബുക്കിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ച വിവരം ജലീല്‍ അറിയിച്ചത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് കെ ടി ജലീല്‍ പറഞ്ഞു.