ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന സംഭവം ; കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ : ഒന്നര വർഷത്തിന് ശേഷം വെളിപ്പെടുത്തലുമായി പ്രതികളായ ഉമ്മുൽ ഷാഹിറയും ജെയ്‌മോനും

ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന സംഭവം ; കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ : ഒന്നര വർഷത്തിന് ശേഷം വെളിപ്പെടുത്തലുമായി പ്രതികളായ ഉമ്മുൽ ഷാഹിറയും ജെയ്‌മോനും

സ്വന്തം ലേഖകൻ

മലപ്പുറം: കാളികാവിൽ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ. വെളിപ്പെടുത്തലുമായി ഭാര്യ ഉമ്മുൽ ഷാഹിറ(42). കാളികാവിലെ ഗൃഹനാഥൻ മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലിയെ വിഷം കൊടുത്തുകൊന്നതാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞു. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇരുവരും മൊഴി നൽകിയത്. കേസിൽ മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ ഷാഹിറയെയും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോനെയും(37) മലപ്പുറം ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

2018 സെ്ര്രപംബർ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയൽവാസി ജെയ്‌മോനൊപ്പം ഇയാൾ വീടിന്റെ ടെറസിൽവച്ചു മദ്യപിച്ചിരുന്നു. ഇടയ്ക്ക് മദ്യത്തിനു പകരം ഗ്ലാസിൽ വിഷം ഒഴിച്ചു നൽകിയെന്നാണ് ജെയ്‌മോൻ പൊലീസിനോട് വെളിപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തി. ഇതിനുശേഷമാണ് ജെയ്‌മോൻ പോയത്. പിറ്റേന്നു പുലർച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ മുഹമ്മദാലിയുടെ മരണവിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ ഷാഹിറ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ഷാഹിറയുടെ വാക്കുകൾ ബന്ധുക്കൾ അവിശ്വസിച്ചില്ല. എന്നാൽ, മരണം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞപ്പോൾ ഉമ്മുൽ ഷാഹിറയെയും മക്കളെയും കാണാതായതോടെയാണ് മരണത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയത്. തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്.

കൊലപാതകമാണെന്ന സംശയത്തിൽ മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തുകയായിരുന്നു. മുഹമ്മദാലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുൽ ഷാഹിറ. ഷാഹിറയ്ക്കും രണ്ടു മക്കൾക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാർട്ടേഴ്‌സിലായിരുന്നു മുഹമ്മദാലി താമസിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്‌മോനെ ഇന്നലെ ഡിണ്ടിഗലിൽ വച്ചു പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഉമ്മുൽ ഷാഹിറയെ റിമാൻഡ് ചെയ്തു. കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തു.

ചൊവ്വാഴ്ച ദിണ്ടിക്കല്ലിൽ വച്ചാണു ജെയ്‌മോനെ പിടികൂടിയത്. മുഹമ്മദലി മരിക്കുന്നതിന്റെ തലേദിവസം രാത്രി രണ്ടുവരെ കുടുംബസുഹൃത്തുമൊത്ത് വീട്ടിൽ മദ്യപിച്ചിരുന്നതായി കണ്ടവരുണ്ട്. പുലർച്ചെ നാലിന് ഭാര്യയാണ് മുഹമ്മദലി മരിച്ച വിവരം ബന്ധുക്കളെയും അയൽവാസികളെയും അറിയിച്ചത്. മുഹമ്മദലിയുടെ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഭാര്യ ചുട്ടുകരിച്ചതും സംഭവത്തിൽ സംശയമുണ്ടാക്കി. മൃതദേഹപരിശോധനയിൽ അമിതമദ്യപാനത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെ ഉമ്മുൽ സാഹിറയുടെയും കാമുകന്റെയും കണക്കുകൂട്ടലുകൾ മുഴുവൻ പിഴക്കുകയായിരുന്നു.

പത്തനംതിട്ടയിൽ പൊതുപ്രവർത്തകനായിരുന്ന ജെയ്‌മോൻ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പരിചയപ്പെട്ട ഭർതൃമതിയോടൊപ്പം കാളികാവിൽ താമസിച്ച് വരുന്നതിനിടെയാണ് സാഹിറയുമായി അടുപ്പത്തിലായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നേരത്തെ കൂടെയുണ്ടായിരുന്ന ഭർതൃമതിയും സാഹിറയോടൊപ്പം നാട് വിടുമ്പോൾ ജെയ്‌മോന് ഒപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവർ രണ്ടാഴ്ചക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്.