play-sharp-fill
എനിക്ക് ആകെ ഒരു മകനായിരുന്നു; കൊന്നു കളഞ്ഞില്ലെ..! കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് ലെനീഷിന്റെ പിതാവ്; വസ്ത്രങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞ് സഹോദരിയും; കോടതിയിൽ കണ്ടത് നാടകീയ നിമിഷങ്ങൾ

എനിക്ക് ആകെ ഒരു മകനായിരുന്നു; കൊന്നു കളഞ്ഞില്ലെ..! കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് ലെനീഷിന്റെ പിതാവ്; വസ്ത്രങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞ് സഹോദരിയും; കോടതിയിൽ കണ്ടത് നാടകീയ നിമിഷങ്ങൾ

എ.കെ ശ്രീകുമാർ

കോട്ടയം: എനിക്ക് ആകെ ഒരു മകനായിരുന്നു. അവനെ കൊന്നു കളഞ്ഞില്ലെ.. കോടതി മുറിയിൽ മകന്റെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞ് കരയുകയായിരുന്നു പാമ്പാടിയിൽ കൊല്ലപ്പെട്ട മിമിക്രി കലാകാരൻ ലെനീഷിന്റെ അച്ഛനാണ് കോടതി മുറിയിൽ പൊട്ടിക്കരഞ്ഞത്.


കൊല്ലപ്പെട്ട ലെനീഷിന്റെ പിതാവും കേസിലെ നാലാം സാക്ഷിയുമായ ലത്തീഫ്, കൊല്ലപ്പെടുമ്പോൾ ലെനീഷ് ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും കണ്ട് തിരിച്ചറിഞ്ഞു. ഇത് കൂടാതെ പ്രോസിക്യൂഷൻ വിസ്തരിച്ച നാലു മുതൽ 12 വരെയുള്ള സാക്ഷികൾ എല്ലാവരും പ്രോസിക്യൂഷന് അനുകൂലമായി തന്നെ മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തിയ കേസിൽ അഡീഷണൽസ് സെഷൻസ് നാല് ജില്ലാ ജഡ്ജി വി.ബി സുജയമ്മ മുൻപാകെ ആരംഭിച്ച വിചാരണയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കൊല്ലപ്പെട്ട ലെനീഷിന്റെ പിതാവ് ലത്തീഫ്, സഹോദരി ലൈഷയെയുമാണ് കോടതി കഴിഞ്ഞ ദിവസങ്ങളിൽ വിചാരണ നടത്തിയത്. സംഭവ ദിവസം ലെനീഷ് കറുത്ത ടീഷർട്ടും ജീൻസുമാണ് ധരിച്ചിരുന്നത്. ഈ വസ്ത്രങ്ങളും, ലെനീഷിന്റെ മൊബൈൽ ഫോണും ഇരുവരും തിരിച്ചറിഞ്ഞു. വസ്ത്രങ്ങൾ തിരിച്ചറിഞ്ഞ ലെനീഷിന്റെ പിതാവും സഹോദരിയും പൊട്ടിക്കരയുകയായിരുന്നു.

കേസിലെ ഏഴാം സാക്ഷിയായ സീനത്ത് ബീവി, ലെനീഷിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ചാക്ക് കണ്ട് തിരിച്ചറിഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ഷിജോയാണ് ഇവരുടെ കടയിൽ എത്തി ചാക്ക് വാങ്ങിയത്. ഷിജോയെ സീനത്ത് ബീവി തിരിച്ചറിഞ്ഞു. ഇവരുടെ ഭർത്താവ് ഷംസുദീനും മൃതദേഹം ഉപേക്ഷിച്ച ചാക്കുകൾ തിരിച്ചറിഞ്ഞു. കേസിലെ പ്രതിയായ ശ്രീകലയ്ക്ക് ആസിഡ് വാങ്ങി നൽകിയ ശരത് ശങ്കറും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

കൊലപാതകം നടത്തിയ ശേഷം ശ്രീകല പോയ ജ്യോത്സ്യൻ കെ.ജെ അനിയനെയും കോടതി വിസ്തരിച്ചു. ഇയാളും പ്രോസിക്യൂഷൻ വാദങ്ങൾ ശരിവയ്ക്കുന്ന മൊഴിയാണ് കോടതിയിൽ നൽകിയത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.

2013 നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്‌സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോന്റെ (24)ന്റെ സഹായത്തോടെ ഇയാളുടെ ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു  കേസ്. പാമ്പാടി കുന്നേൽപ്പാലത്തിനു സമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്.