ആശ്രമങ്ങൾ, മത മേധാവിമാരുടെ കേന്ദ്രങ്ങൾ, കന്യാസ്ത്രീ മഠങ്ങളിലെ കിണറുകൾ: കേരളത്തിലെ ദുരൂഹ മരണങ്ങളിൽ വമ്പൻമാരുടെ പങ്കുകൾ പുറത്തു വരുന്നില്ല: വെള്ളാപ്പള്ളിയുടെ സുഹൃത്തിൻ്റെയും , തിരുവല്ലയിലെ കന്യാസ്ത്രീയുടെയും അമൃതാനന്ദമയി മഠത്തിലെ മരണവുമെല്ലാം കേരളത്തിൽ വാർത്തയല്ലാതാകുന്നു

ആശ്രമങ്ങൾ, മത മേധാവിമാരുടെ കേന്ദ്രങ്ങൾ, കന്യാസ്ത്രീ മഠങ്ങളിലെ കിണറുകൾ: കേരളത്തിലെ ദുരൂഹ മരണങ്ങളിൽ വമ്പൻമാരുടെ പങ്കുകൾ പുറത്തു വരുന്നില്ല: വെള്ളാപ്പള്ളിയുടെ സുഹൃത്തിൻ്റെയും , തിരുവല്ലയിലെ കന്യാസ്ത്രീയുടെയും അമൃതാനന്ദമയി മഠത്തിലെ മരണവുമെല്ലാം കേരളത്തിൽ വാർത്തയല്ലാതാകുന്നു

ജനാർദ്ദനൻ

കൊച്ചി: സംസ്ഥാനത്തിന്റെ അര നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാൽ, കേരളത്തിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന ദൂരഹ മരണത്തിന്റെ കണക്കുകളാണ്. കേരളം എന്ന കൊച്ചു സംസ്ഥാനത്ത് ഇന്നും അഴിയാതെ കിടക്കുന്ന നൂറുകണക്കിന് ദുരൂഹ മരണങ്ങളുണ്ട്.

ഏറ്റവും ഒടുവിൽ സമുദായ നേതാവിൻ്റെ സുഹൃത്തും എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയുമായ കെ.കെ മഹേശന്റെ മരണമാണ് ഇപ്പോൾ ദൂരൂഹതയായി നിലനിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ ഓർമ്മകളിൽ ആദ്യം മുതൽ നിറഞ്ഞു നിൽക്കുന്നത് സ്വാതന്ത്ര്യസമരസേനാനി മൊയ്തുമൗലവിയുടെ മകളുടെ ഭർത്താവായിരുന്ന ചങ്ങരംകുളം ചേകന്നൂർ സ്വദേശി ചേകന്നൂർ മൗലവിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയായിരുന്നു.
ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ വിൻസെന്റ് എം പോളിനെ അന്വേഷണ ചുമതല ഏൽപ്പിച്ചുവെങ്കിലും അതിപ്പോഴും  അഭയക്കേസ് പോലെ എങ്ങുമെത്താതെ വായുവിൽ കറങ്ങിക്കൊണ്ടിരിക്കുന്നു . അഭയാക്കേസിൽ സിബിഐ ജനങ്ങളുടെ മുന്നിൽ ആളുകളെ കാണിച്ചുകൊടുത്തു കൈകഴുകി .

വള്ളിക്കാവിലെ ആൾദൈവത്തിന്റെ ആശ്രമത്തിൽ എൺപതുകളിൽ രണ്ടു പെൺകുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . അന്നത് മലയാള പത്രങ്ങളൊക്കെ ഒറ്റക്കോളം വർത്തയാക്കിയപ്പോൾ ഇന്ത്യാടുഡേ കവർപേജ് സ്റ്റോറിയാക്കി മാറ്റി . പിന്നീട് ഇന്ത്യാ ടുഡേയിൽ സംഭവിച്ചത് ഞെട്ടിക്കുന്ന പ്രശ്‌നങ്ങളായിരുന്നു .

പിന്നീട് ഒരു പാവം സത്‌നം സിങ്ങ് പോക്കറ്റിൽ വെറും 600 രൂപയും ഒരു ജോഡി വസ്ത്രവും ഹവായ് ചെരുപ്പുകളുമായി ബീഹാറിലെ ഷെർഗറ്റിയിലെ വീട്ടിൽ നിന്നും 2012 മെയ് 30 ന് ഒളിച്ചോടി . ലക്നോവിലെ നാഷണൽ ലോ അക്കാദമിയിൽ പഠിപ്പു പൂർത്തിയാക്കാത്ത മാനസിക പിരിമുറുക്കം ഉണ്ടായിരുന്ന സത്‌നം ആദ്യം ഗയയിൽ എത്തി അമ്പതു രൂപക്ക് മൊബൈൽ ഫോൺ വിറ്റു .

പിന്നീട് കൊല്ലത്തെ ആൾദൈവത്തെ ഒന്നാശ്ലേഷിക്കുവാൻ വള്ളിക്കാവിലെത്തുകയും ചെയ്തു . ആൾദൈവത്തെ ആശ്ലേഷിക്കുന്ന നേരത്ത് അറബി ഭാഷയിൽ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു .

പിന്നാലെ പോലീസെത്തി, ഒടുവിൽ സത്‌നാം സിങ്ങ്  കൊല്ലപ്പെടുകയായിരുന്നു . ആരോട് പറയാൻ ? ആര് കേൾക്കുവാൻ .? കേസൊക്കെ എവിടെയെത്തിയോ ആവൊ ? ഇക്കഴിഞ്ഞയാഴ്ച ഒരു പാവം ബ്രിട്ടീഷുകാരി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു . വീണതാണോ ? തള്ളിയിട്ടതാണോ ? എന്നാണ് അന്വേഷിക്കുന്നത് . സത്യം ആർക്കറിയാം .  കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിൽ ഒരു ഡസനിലധികം പേരാണ് മുങ്ങി മരിച്ചിട്ടുള്ളത്. കോട്ടയത്തെ അഭയയും, പുനലൂരും, തിരുവല്ലയിലുമടക്കം എത്രയോ കന്യാാസ്ത്രീകൾ കാല് തെന്നി കിണറ്റിൽ വീണു, കാല് തെന്നുന്നത് 30 വയസിന് താഴെയുള്ളവർക്കാണെന്നത് യാദൃശ്ചികം. ഒരു ഡസനിലധികം  കന്യാസ്ത്രീകൾ കിണറ്റിൽ വീണിട്ടും എന്തുകൊണ്ട് മഠങ്ങളിലെ കിണറുകൾ മൂടി കുഴൽ കിണർ കുത്തുന്നില്ല, ആര് പറയാൻ ? ആരോട് പറയാൻ?

ശാശ്വതീകാനന്ദയുടേത് ജലസമാധിയായിരുന്നത്രേ ! ഒരു സമുദായനേതാവിന്റെ കണ്ടെത്തലാണത് . ആദ്യം എതിർത്ത കോടീശ്വരനായ ആളിന്റെ മകൻ ശബരീഷ് 25 വയസ്സിൽ നെടുമ്പാശ്ശേരിയിൽ കാറ് മറിഞ്ഞു മരിക്കുകയും അത് കഴിഞ്ഞു കുറച്ചു നാളുകൾക്കുള്ളിൽ മറ്റൊരു എതിരാളിയും സമുദായ നേതാവുമായിരുന്ന ആളിന്റെ മകൻ ഇടുക്കി തൊടുപുഴയിൽ നിന്നും വരുമ്പോൾ കാർ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെടുകയും ചെയ്തു .തന്നെ എതിർക്കുന്നവരെല്ലാം സ്വയം ഇല്ലാതാകുന്ന മാന്ത്രിക വിദ്യ.

വിദ്യാസാഗറിന്റെ 27 വയസ്സുണ്ടായിരുന്ന മകൻ സന്ദീപ് സാഗറിന്റെയും ഗോകുലം ഗോപാലന്റെ മകന്റെയും മരണത്തിൽ ആർക്കും അത്തരത്തിൽ പരാതിയില്ലായിരുന്നു . ആര് .. ആരോട് പറയുവാൻ ?

ചാത്തന്മാരും ദുർഗയും കാളിയുമൊക്കെ നേതാവിന്റെ ആരാധനാ മൂർത്തികൾ ആയിരുന്നുവെങ്കിലും അതിന്റേയൊക്കെ അപ്പുറം പള്ളുരുത്തിയിലെ പ്രവീൺ എന്നയാളെ തുണ്ടം തുണ്ടമാക്കി കായലിൽ എറിഞ്ഞ പ്രിയനെപ്പോലെയുള്ളവർ എന്നും നേതാവിന്റെ മൂർത്തി സ്ഥാനത്തുണ്ടായിരുന്നതായി കേൾക്കുന്നു.

ആവശ്യമുള്ളപ്പോഴൊക്കെ ശാശ്വതീകാന്ദപോലുള്ളവരുടെ ആശ്രമങ്ങളിലും കുളക്കടവുകളിലും നാഷണൽ ഹൈവേകളിലും ഒക്കെ ചാത്തന്റെ രൂപത്തിലൊക്കെ പ്രത്യക്ഷപ്പെടുവാൻ പ്രത്യേക കഴിവുകൾ ഇവർക്ക് ഉണ്ടായിരുന്നു .

ഇന്നിപ്പോൾ ഒരു പാവം കൂട്ടുകാരൻ , ആ നേതാവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ . കള്ളക്കണക്കുകളുടെ ഭാണ്ഡക്കെട്ട് എന്തൊക്കെയോ എഴുതിവെച്ചുകൊണ്ട് സ്വയം തൂങ്ങിയെന്ന് പറയപ്പെടുന്നു . സ്വയമാണോ അല്ലെങ്കിൽ ചാത്തന്മാർ കെട്ടി തൂക്കിയതാണോ എന്നറിയില്ല , ആ മനുഷ്യന്റെ കാര്യവും ഇല്ലാതായിരിക്കുന്നു .