video
play-sharp-fill

പ്രതി മാപ്പു സാക്ഷിയായി: പാമ്പാടിയിലെ കൊലപാതകത്തിൽ നിർണ്ണായക നീക്കവുമായി പ്രോസിക്യൂഷൻ; കാമുകനെ കൊന്ന് ചാക്കിൽക്കെട്ടി തള്ളിയ ക്രൂരയായ കൊലപാതകി ശ്രീകല കൂസലില്ലാതെ കോടതിയിൽ; തന്നെ ഉപേക്ഷിക്കുമെന്നു കരുതി കാമുകനെ കൊലപ്പെടുത്തിയത് ക്രൂരമായി

പ്രതി മാപ്പു സാക്ഷിയായി: പാമ്പാടിയിലെ കൊലപാതകത്തിൽ നിർണ്ണായക നീക്കവുമായി പ്രോസിക്യൂഷൻ; കാമുകനെ കൊന്ന് ചാക്കിൽക്കെട്ടി തള്ളിയ ക്രൂരയായ കൊലപാതകി ശ്രീകല കൂസലില്ലാതെ കോടതിയിൽ; തന്നെ ഉപേക്ഷിക്കുമെന്നു കരുതി കാമുകനെ കൊലപ്പെടുത്തിയത് ക്രൂരമായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തന്നെ ഉപേക്ഷിച്ചു പോകുമെന്നു കരുതി, കാമുകനെ അതിക്രൂരമായി കൊലപ്പെടുത്തി റോഡരികിൽ ചാക്കിൽക്കെട്ടി തള്ളിയ കേസിൽ ശ്രീകലയുടേയും കൂട്ടു പ്രതികളുടേയും വിചാരണ ആരംഭിച്ചു. കേസിൽ പ്രോസിക്യൂഷൻ നടത്തിയ നിർണ്ണായക നീക്കം പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. കാമുകനെ കൊലപ്പെടുത്തിയ ശേഷം , കലി തീരാതെ മുഖത്ത് ആസിഡ് ഒഴിക്കുക കൂടി ചെയ്താണ് ശ്രീകല വൈരാഗ്യം തീർത്തത്.

പാമ്പാടിയിൽ മിമിക്രി താരത്തെ കൊലപ്പെടുത്തി ആസിഡ് ഒഴിച്ചു മുഖം വികൃതമാക്കിയ ശേഷം ചാക്കിൽക്കെട്ടി മൃതദേഹം റോഡരികിൽ തള്ളിയ കേസിന്റെ വിചാരണയാണ് തിങ്കളാഴ്ച കോടതിയിൽ ആരംഭിച്ചത്. സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വിചാരണയാണ് അഡീഷണൽസ് സെഷൻസ് (നാല് ) ജഡ്ജി വി.ബി സുജയമ്മ മുൻപാകെ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകലയാണ് കേസിലെ ഒന്നാം പ്രതി. ലെനീഷും ശ്രീകലയും തമ്മിൽ അടുപ്പമുണ്ടായിരുന്നു. എന്നാൽ, ലെനീഷ് ബന്ധത്തിൽ നിന്നും പിന്നോട്ടു പോകാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തിൽ വിള്ളൽ വീണു തുടങ്ങിയത്.

തുടർന്നു ശ്രീകല ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവരെയും കൂട്ടി ലെനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ലെനീഷിനെ സൗഹൃദം നടിച്ച് എസ്.എച്ച് മൗണ്ടിലെ ഇവരുടെ ഹോം നഴ്‌സിംങ് സ്ഥാപനത്തിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു മൃതദേഹം കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോന്റെ (24)ന്റെ സഹായത്തോടെ ഇയാളുടെ ഓട്ടോയിൽ  കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു  കേസ്. പാമ്പാടി കുന്നേൽപ്പാലത്തിനു സമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച കേസിൽ മൂന്നു സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസിലെ അഞ്ചാം പ്രതിയായ മനുമോനെ പ്രോസിക്യൂഷൻ കേസിൽ മാപ്പുസാക്ഷിയാക്കിയിരുന്നു. ഇയാൾ ഇന്നലെ കോടതിയിൽ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയായ കൃഷ്ണൻകുട്ടിയും പ്രോസിക്യുഷന് അനുകൂലമായി മൊഴി നൽകി. മൃതദേഹം കണ്ടതായി പൊലീസിനെ അറിയിച്ച ജയകൃഷ്ണനും കോടതിയിൽ മൊഴി നൽകി. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.