play-sharp-fill
ചലച്ചിത്ര മേളയുടെ ഭാഗമാകാൻ സംവിധായൻ റോഷൻ ആൻഡ്രൂസ് എത്തുന്നു; 22 ന് മേളയിൽ പങ്കെടുക്കും

ചലച്ചിത്ര മേളയുടെ ഭാഗമാകാൻ സംവിധായൻ റോഷൻ ആൻഡ്രൂസ് എത്തുന്നു; 22 ന് മേളയിൽ പങ്കെടുക്കും

സ്വന്തം ലേഖകൻ

കോട്ടയം: ആത്മ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാകാൻ ചലച്ചിത്ര സംവിധായകൻ റോഷൻ ആൻഡ്രൂസും എത്തുന്നു. അനശ്വര തീയറ്ററിൽ നടക്കുന്ന ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് എത്തുന്നത്.


21 ന് വൈകിട്ട് അഞ്ചിനു ചേരുന്ന സമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. 21 മുതൽ 25 വരെ നടക്കുന്ന മേളയിൽ എല്ലാ ദിവസവും ഉച്ചയ്ക്കു രണ്ടിനാണ് മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഇതിനു ശേഷം നടക്കുന്ന ഓപ്പൺ ഫോറത്തിൽ അതത് സിനിമകളുടെ സംവിധായകരും, സാങ്കേതിക പ്രവർത്തകരും പങ്കെടുക്കും. ഈ സംവാദത്തിൽ പ്രക്ഷകർക്ക് പങ്കെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേളയുടെ ഭാഗമായി  പ്രശസ്ത കലാകാരന്മാരായ ഉദയൻ, പ്രസന്നൻ ആനിക്കാട്, യേശുദാസ് പി.എം എന്നിവർ ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ മ്യൂസിക്ക് ഫെസ്റ്റും നടക്കും. മേളയിലെ ഡെലിഗേറ്റുകൾക്കായി വേണ്ടി ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

മൊബൈൽ ഫോണിൽ ഫെസ്റ്റിവൽ ചിത്രങ്ങൾ പകർത്തുന്നതിനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. 300 രൂപയാണ് ഡെലിഗേറ്റ് പാസുകൾ ലഭിക്കുക. പ്രായപൂർത്തിയായവർക്കു മാത്രമാണ് ചലച്ചിത്ര മേളയിലേയ്ക്കു പ്രവേശനം.