video
play-sharp-fill

Tuesday, May 20, 2025
HomeCrimeമരണത്തിനും ജീവിതത്തിനും ഇടയിൽ ആറു മണിക്കൂർ..! തലയ്ക്കടിയേറ്റ് ജീവൻ വാരിപ്പിടിച്ച് രക്തത്തിൽ കുളിച്ച് സാലി കിടന്നത്...

മരണത്തിനും ജീവിതത്തിനും ഇടയിൽ ആറു മണിക്കൂർ..! തലയ്ക്കടിയേറ്റ് ജീവൻ വാരിപ്പിടിച്ച് രക്തത്തിൽ കുളിച്ച് സാലി കിടന്നത് ആറു മണിക്കൂറിലേറെ; നിർണ്ണായകമായ സാലിയുടെ മൊഴിയ്ക്കു കാതോർത്ത് പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകം നടന്നത് രാവിലെയെന്ന പൊലീസ് കണക്കു കൂട്ടൽ ശരിയെങ്കിൽ, സാലി മരണത്തോട് മല്ലടിച്ച് രക്തത്തിൽ കുളിച്ചു കിടന്നത് ആറു മണിക്കൂറിലേറെ..! പൊലീസ് നിഗമനം ശരിയെങ്കിൽ രാവിലെ ഒൻപതു മണിയ്ക്കു ശേഷമാണ് പ്രതികൾ സാലിയെയും ഭാര്യയെയും ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ തലയ്ക്കടിയേറ്റു മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാലി വൈകിട്ട് നാലു മണിവരെ മരണവുമായി പോരാടി ആ വീട്ടിലെ തണുത്ത തറയിൽ രക്തത്തിൽ കുളിച്ച് വിറങ്ങലിച്ചു കിടന്നു.

താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷിബയും (60) ഭർത്താവ് മുഹമ്മദ് സാലിയുമാണ് (65) അക്രമികളുടെ ക്രൂരമായ ആക്രമണത്തിനു ഇരയായി പിടഞ്ഞു വീണത്. പൊലീസിന്റെ കണക്കുകൾ ശരിയാണെങ്കിൽ ഇവരുടെ വീട്ടിലെ ചുവന്ന വാഗൺ ആർ കാർ വീട്ടിൽ നിന്നും പുറത്തേയ്ക്കു കൊണ്ടു പോകുന്നത് തിങ്കളാഴ്ച രാവിലെ പത്തു മണിയ്ക്കു ശേഷമാണ്. ഈ സമയത്തിനു മുൻപു തന്നെ കൊലപാതകവും, കൊലപാതക ശ്രമവും നടന്നു കാണണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങിനെയെങ്കിൽ തലയ്ക്കു മാരകമായി പരിക്കേറ്റ്, രക്തം വാർന്നൊഴുകി സാലി രാവിലെ പത്തു മുതൽ വൈകിട്ട് നാലരെ വരെ ആ വീടിന്റെ സന്ദർശക മുറിയിൽ വീണു കിടക്കുകയായിരുന്നു. അയൽവാസികളും വസ്തു വാങ്ങാൻ എത്തിയവരും വന്നപ്പോൾ വീടിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ഈ ഗേറ്റ് തുറന്നു കിടക്കുകയും, വാതിൽ അടഞ്ഞു കിടക്കുകയും അസ്വാഭാവികമായ രീതിയിൽ പാചക വാതക സിലിണ്ടറിന്റെ മണം വരികയും ചെയ്തത് കണക്കു കൂട്ടിയാണ് നാട്ടുകാർ ആദ്യം വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഇവർ സ്ഥലത്ത് എത്തിയപ്പോൾ സാലിയ്ക്കു അനക്കമുണ്ടെന്നു കണ്ടെത്തി ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു എത്തിക്കുകയായിരുന്നു.

സാലിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാലിയുടെ ജീവനുമേൽ പൊലീസ് ഉറ്റു നോക്കുകയാണ്. സാലി ജീവനോടെ തിരികെ എത്തിയെങ്കിൽ മാത്രമേ ഇനി പൊലീസിനു കേസിൽ നിർണ്ണായകമായ ചുവട് വയ്ക്കാൻ സാധിക്കു. കേസിൽ പൊലീസിനു നിർണ്ണായകമായ വിവരം നൽകാൻ സാധിക്കുന്ന ഏക ആൾ സാലിയാണ്. ഈ സാഹചര്യത്തിൽ സാലി മടങ്ങി വരുന്നതിനുള്ള പ്രാർത്ഥനയിലാണ് ജില്ലാ പൊലീസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments