video
play-sharp-fill
ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്

ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കാസർഗോട് : ജയിൽ മോചിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്. കാസർഗോഡ് ചെമ്പരിക്ക സ്വദേശി തസ്ലീം (38) എന്ന മുത്തസ്ലീമിനെയാണ് മംഗളൂരുവിനടുത്ത് കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്.

കർണാടകയിൽ ജ്വല്ലറി കവർച്ചാ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ പതിനാറിന് തസ്ലീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ജയിൽ മോചിതനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ മംഗ്ലൂരിന് സമീപം ബണ്ട്വാളിൽ തസ്ലീം തടവിലാണെന്നുള്ള വിവരം ലഭിച്ചു. പൊലീസ് പിടികൂടുമെന്ന നില വന്നപ്പോൾ തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി മൃതദേഹം ബണ്ട്വാളിൽ തള്ളുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത് .സംഭവവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ നാല് പേരെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ മലയാളിയും മൂന്ന് പേർ കർണാടക സ്വദേശിയുമാണ്.