എന്തിനാണവൻ എന്റെ മക്കളെ കൊന്നത്..! സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അഞ്ജുവിന്‍റെ പിതാവ് ; ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങളാണ് ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.
ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിൽ രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ഭർത്താവ് കണ്ണൂര്‍ സ്വദേശിയ സാജുവാണ് കൊലയ്ക്ക് പിന്നിലെന്നു കണ്ടെത്തി. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം തന്‍റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അഞ്ജുവിന്‍റെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ അറിയില്ലെന്നും അശോകന്‍ പറഞ്ഞു
മരണം നടന്ന് ഒരുമാസമായി മകളുടെയും കൊച്ചു മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അഞ്ജുവിന്‍റെ മാതാപിതാക്കൾ ശ്രമിച്ച് വരികയായിരുന്നു.