video
play-sharp-fill

ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയം ; മദ്യപിച്ചെത്തി സഹോദരനെ കുത്തികൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ബൈക്കിൽ രക്ഷപെട്ടു ; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയം ; മദ്യപിച്ചെത്തി സഹോദരനെ കുത്തികൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ബൈക്കിൽ രക്ഷപെട്ടു ; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

Spread the love

പാലക്കാട്: സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവിനു ദാരുണാന്ത്യം .പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് തർക്കത്തിനിടെ കുത്തേറ്റു മരിച്ചത്. സഹോദരനായ മണികണ്ഠനാണ് (28) ഇയാളെ കുത്തിയത്.

മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കുത്തേറ്റ ദേവയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സഹോദരൻ മണികണ്ഠനായി പൊലീസ് തെരച്ചിൽ തുടങ്ങി.