മീനടത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊന്നത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന്: കോടാലിക്ക് വെട്ടി വീഴ്ത്തി : മരണം ഉറപ്പിക്കാൻ പുറത്തു കയറി ഇരുന്നു; ക്രൂരതയുടെ പര്യായമായി ജോയി
ക്രൈം ഡെസ്ക്
കോട്ടയം: ഫോൺ ചെയ്യരുതെന്ന വിലക്ക് ലംഘിച്ച് ഫോൺ ചെയ്ത ഭാര്യയെ ക്രൂരമായി വെട്ടി നുറുക്കി കൊലപ്പെടുത്തി അതിക്രൂരനായി ജോയി. മീനടത്തെ നടുക്കിയ കൊലപാതകത്തിൽ ജോയിയുടെ ക്രൂരതകളാണ് ഇപ്പോൾ പ്രദേശത്തെ ചർച്ചാ വിഷയം.
മീനടം കങ്ങഴക്കുന്നു മാളികപ്പടി കണ്ണൊഴുക്കത്ത് വീട്ടിൽ ജോയി തോമസാണ് (52) ഭാര്യ സാറാമ്മയെ ( എൽസി (52)) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ക്രുരതയ്ക്ക് ശേഷം , മരണം ഉറപ്പാക്കാൻ ഭാര്യയുടെ മൃതദേഹത്തിന് മുകളിൽ കയറി അരമണിക്കൂറോളം കുത്തിയിരിക്കുകയും ചെയ്തു ജോയി. ഗുരുതരമായി പരിക്കേറ്റ ജോയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനടം കങ്ങഴക്കുന്ന് മാളികപ്പടിയിലെ ഇവരുടെ വീടിനുള്ളിലെ അടുക്കളയിൽ വച്ചാണ് ജോയി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. പാമ്പാടിയിലെ ഒരു അച്ചാറു കമ്പനിയിലെ ജീവനക്കാരിയായ സാറാമ്മ കഴിഞ്ഞ രണ്ടു ദിവസമായി ജോലിയ്ക്കു പോയിരുന്നില്ല. മുന്ന് ദിവസമായി സാറാമ്മയ്ക്ക് വരുന്ന ഫോൺ കോളുകളെച്ചൊല്ലി ജോയിയുമായി വാക്ക് തർക്കവും ഉണ്ടായിരുന്നു.
ഉച്ചയോടെ ജോയി ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോൾ സാറാമ്മയുടെ ഫോൺ ബെല്ലടിച്ചതോടെ ഓടിയെത്തിയ ജോയി കണ്ടത് ഫോൺ ചെയ്യുന്ന സാറാമ്മയെ ആണ്. ഫോൺ വിളിക്കുന്നത് ആരെയാണെന്ന് ചോദിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അടുക്കളയിലിരുന്ന കോടാലി ഉപയോഗിച്ച് ജോയി ഇവരെ വെട്ടുകയായിരുന്നു. വെട്ടേറ്റ് നിലത്തു വീണ സാറാമ്മ അലറിക്കരയുന്നത് കേട്ട് അയൽവാസികൾ ഓടിയെത്തി. കോടാലി വീശി നാട്ടുകാരെ ജോയി ഭയപ്പെടുത്തി. തുർന്ന് പലതവണ സാറാമ്മയെ വെട്ടി. തുടർന്ന് സ്വന്തം വൃഷ്ണം കത്തി ഉപയോഗിച്ച് മുറിച്ചെടുത്ത് വലിച്ചെറിയുകയും ചെയ്തു.
രക്തത്തിൽ കുളിച്ചു കിടന്ന സാറാമ്മയുടെ പുറത്ത് കത്തിയുമായി കയറി കിടന്ന ജോയിയെ മാറ്റുന്നതിനായി നാട്ടുകാർ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് ഇവർ വിവരം പാമ്പാടി പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘത്തെയും ആക്രമിക്കാൻ ജോയി ശ്രമിച്ചു. തുടർന്ന് പൊലീസുകാർ ജോയിയുടെ ചിത്രം എടുക്കാൻ ശ്രമിക്കുന്നതു പോലെ കാട്ടി ഇയാളുടെ ശ്രദ്ധ തിരിച്ചു. ഇതിനിടെ നാട്ടുകാർ പിന്നിലൂടെ എത്തി ജോയിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് ജോയിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. വൃഷ്ണം മുറിച്ചു മാറ്റിയതിനെ തുടർന്ന് ജോയി രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലാണ്. സാറാമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു ശേഷം മോർച്ചറിയിലേയ്ക്കു മാറ്റി. ജോയിക്ക് കൃഷിപ്പണിയാണ്. മദ്യലഹരിയിൽ മാനസിക അസ്വാസ്ഥ്യം ജോയി പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പൊലീസിനോടു പറഞ്ഞു.
എറണാകുളത്ത് ലാബ് ടെക്നീഷ്യനായ നീതു സാറാ ജോയിയും, പ്ലസ്ടു വിദ്യാർത്ഥിനി നിത്യ മരിയ ജോയിയും മക്കളാണ്. സാറാമ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.