play-sharp-fill
മൂന്നാറിൽ പടയപ്പയുടെ മുന്നിൽ അകപ്പെട്ടവർ അദ്ഭുതകരമായി രക്ഷപ്പെട്ടു:  വൈദികനടക്കം അഞ്ചുപേരാണ് ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടത്.

മൂന്നാറിൽ പടയപ്പയുടെ മുന്നിൽ അകപ്പെട്ടവർ അദ്ഭുതകരമായി രക്ഷപ്പെട്ടു: വൈദികനടക്കം അഞ്ചുപേരാണ് ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടത്.

 

മൂന്നാർ : നല്ലതണ്ണി കല്ലാറിൽ പടയപ്പയുടെ മുൻപിൽപ്പെട്ട വൈദികനടക്കം അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം.

പടയപ്പ രണ്ടു വാഹനങ്ങൾക്കു ചെറിയ തോതിൽ കേടുപാടുകൾ വരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നിയിയിൽനിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറിൽനിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുൻപിൽ പെട്ടത്.

ആന ഇവരെ ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും പിന്നീട് പിൻമാറി കാട്ടിലേക്ക് നീങ്ങി