
സ്വന്തം ലേഖിക
ഇടുക്കി: മൂന്നാര്‍ വട്ടവടയിലെ പുതുക്കുടി ഡിവിഷനില്‍ വീണ്ടും ഉരുള്‍പൊട്ടി.
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ അതേസ്ഥലത്ത് തന്നെയാണ് വീണ്ടും ദുരന്തമുണ്ടായത്.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒരു വീട് ഭാഗികമായി മണ്ണിനടിയിലായി. ആളപായമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തില്‍ രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായിരുന്നു. ഇതിന് പിന്നാലെ 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് പുതുക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുകയും ചെയ്തു. 141 കുടുംബങ്ങള്‍ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങള്‍ക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവരില്‍ കുറച്ച് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. ദേവികുളം എം എല്‍ എ എ രാജയുടെ നേതൃത്വത്തിലായിരുന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്.
ഉരുള്‍പൊട്ടലില്‍ മൂന്നാര്‍- വട്ടവട ദേശീയപാതയില്‍ പുതുക്കുടിയിലെ റോഡ് തകര്‍ന്നിരുന്നു. വട്ടവട ഒറ്റപ്പെട്ട നിലയിലായി. പെട്ടിമുടി ദുരന്തത്തിന് രണ്ടുവര്‍ഷം തികയുന്ന സമയത്താണ് മൂന്നാറില്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്.







