
തിരുവനന്തപുരം: എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി കെ.മുരളീധരൻ. ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ടീം യുഡിഎഫ് മികച്ചതാണ്. ഏത് വകുപ്പ് ലഭിച്ചാലും മികച്ച രീതിയില്‍ പ്രവർത്തിക്കാൻ കഴിയും എന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ടീമായി മുന്നോട്ടുപോകുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയിലെ അതൃപ്തിയെക്കുറിച്ച് പരാമര്‍ശിക്കവെ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും ഇത്രയും ഐക്യം ഉണ്ടായ കാലം ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അഭിമാനകരമായ നിമിഷമെന്നും വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും സി.പി ജോണ്‍ പറഞ്ഞു. ചർച്ചകള്‍ പൂർത്തിയായിട്ടുണ്ട്. മികച്ച രീതിയില്‍ പ്രവർത്തനം കാഴ്ചവക്കുമെന്നും വ്യക്തമാക്കി. വകുപ്പുകള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് കെ.എം ഷാജിയും പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







