Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂന്നാർ: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍.

ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഗ്യാപ് റോഡില്‍ നിന്നും ബൈസണ്‍വാലിയിലേക്ക് തിരിയുന്ന ഭാഗത്തായാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ വാഹനങ്ങള്‍ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാര്‍ കുണ്ടള പുതുക്കുടി ഡിവിഷനില്‍ രാവിലെ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി.

പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മൂന്നാര്‍ വട്ടവട റോഡ് തകര്‍ന്നു. ഗതാഗതം തടസപ്പെതിനാല്‍ വട്ടവട ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വട്ടാവടയില്‍ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.