Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: മൂന്നാറില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനില്‍ പി. വേലുസ്വാമി (56), എന്‍. മുകേഷ് (19) എന്നിവരെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ വയറുവേദന കാരണം ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തുവന്നത്.

മാതാപിതാക്കളുടെ നേതൃത്വത്തില്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

എസ്.എച്ച്‌.ഒ എസ്. ശിവലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ തമ്പിരാജ്, എ.എസ്.ഐമാരായ ബിജു ഇമ്മാനുവേല്‍, ഹാജിറ, സി.പിഒമാരായ രാജേഷ്, ജിന്‍സ്, അനീഷ്. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.