play-sharp-fill
ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

സ്വന്തം ലേഖകൻ

പിറവം : സഹോദരനുമായി കുളിക്കാൻ വീടിനു താഴെയുള്ള കുളത്തിൽ ഇറങ്ങിയ ജോമോൻ കെ ജിമ്മി(കുളങ്ങരയിൽ)യാണ് മരിച്ചത്. വെള്ളത്തിൽ കാണാതായതിനെ തുടർന്ന് സഹോദരൻ തോമസ് കെ ജിമ്മി നാട്ടുകാരെ അറിയിക്കുകയും, നാട്ടുകാരും കുട്ടിയുടെ പിതാവും ചേർന്നു മുങ്ങി എടുക്കുകയും ചെയ്തു. ഫയർ ഫോഴ്സും ആംബുലൻസും സ്ഥലത്തു എത്തുന്നതിനു മുൻപ് തന്നെ കുട്ടിയെ കൂത്താട്ടുകുളം ദേവ മാതാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല. ചൊവ്വാഴ്ച അവധി ആയിരുന്നതിനാൽ നീന്തൽ പഠിക്കാനായി ഇറങ്ങിയപ്പോളാണ് അപകടം. കൂത്താട്ടുകുളം ബാപ്പൂജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ജോമോൻ. കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശവസംസ്‌കാരം നടത്തും