
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ വിവാദ സംഭവങ്ങളും പതുക്കെ തലപൊക്കിയിട്ടുണ്ട്. മുണ്ടക്കയത്ത് ഇളങ്കാട് അഞ്ചാം വാർഡിൽ ആറ് മണിക്ക് പോളിംഗ് ആരംഭിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.
ഇവിടെ പോളിംഗ് ഓഫീസർമാരും ഏജന്റുമാരും മോക് പോളിംഗ് നടത്തിയതിനു പിന്നാലെ 19 വോട്ടർമാരും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഏഴ് മണിക്ക് മാത്രം പോളിംഗ് ആരംഭിക്കാവൂ എന്ന് ചട്ടമുണ്ടായിരിക്കേ ആറ് മണിക്ക് വോട്ട് ചെയ്യാൻ അനുവദിച്ചാണ് വിവാദമായി മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സംഭവം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതര ചട്ടലംഘനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങിയ വോട്ടർമാരെ തിരിച്ചുവിളിച്ച് ഏഴ് മണിക്ക് ശേഷം വീണ്ടും വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു.
അതിനിടെ, തൃശൂരിൽ മന്ത്രി എ.സി മൊയ്തീൻ 6.55ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്നും ആരോപിച്ച് അനിൽ അക്കര എം.എൽ.എ രംഗത്തെത്തി.
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ വോട്ട് ചെയ്യാൻ ഇത്തവണ അമ്മയ്‌ക്കൊപ്പമാണ് മഞ്ജു എത്തിയത്. പേനയും സാനിറ്റൈസറുമായാണ് താരം എത്തിയത്.
അതേസമയം, വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്.







