
മൈസൂരു : കൂവെംപു നഗറില്‍ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ടു മലയാളിവിദ്യാർഥികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം ചോറ്റി സ്വദേശി ജീവൻ ടോം (21), കൊല്ലം കുണ്ടറ പെരുമ്പുഴ സ്വദേശി അശ്വിൻ പി. നായർ (21) എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിശ്വവിദ്യാപീഠത്തിലെ ബി.സി.എ. വിദ്യാർഥികളാണ്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ബൈക്ക് ഡിവൈഡറില്‍ തട്ടി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പ്രദേശവാസികള്‍ കെ.ആർ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൈസൂരുവിലെ ശക്തിനഗറില്‍ സ്ഥിരതാമസമാണ് ജീവൻ ടോമിന്റെ കുടുംബം. പിതാവ് : ടോം ജോസഫ് (ആകാശവാണി ), മാതാവ് : മിനി ടോം. സഹോദരങ്ങള്‍: വിദ്യ, സ്നേഹ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മൈസൂരു മൗണ്ട് കാർമല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസാദ് ആണ് അശ്വിന്റെ പിതാവ് . മാതാവ് : മഞ്ജു. സഹോദരി: അശ്വനി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.