
കൂട്ടിക്കൽ പഞ്ചായത്തിൻ്റെ ഹൃദയം പിളർന്ന് വീണ്ടും ഉരുൾപൊട്ടൽ; ഇളംകാടിന് സമീപം മ്ലാക്കരയിലെ ഉരുൾ പൊട്ടലിൽ ആളപായമില്ല; പ്രദേശത്തെ 8 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരികെ എത്തിയ ദിവസം തന്നെ വീണ്ടും ഉരുൾപൊട്ടി; ഞെട്ടലോടെ നാട്ടുകാർ; വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം
സ്വന്തം ലേഖകൻ
കോട്ടയം:
ജില്ലയുടെ കിഴക്കന്‍ മേഖലയായ കുട്ടിക്കൽ പഞ്ചായത്തിൻ്റെ ഹൃദയം പിളർന്ന് വീണ്ടും ഉരുൾപൊട്ടൽ
കൂട്ടിക്കൽ ഇളംകാടിന് സമീപം മ്ലാക്കരയിലെ ഉരുൾ പൊട്ടലിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുൾപൊട്ടലിൽ പുല്ലകയറ്റിലെ പെരുവെള്ളപാച്ചിലിൻ്റെ വീഡിയോ ഇവിടെ കാണാം
കഴിഞ്ഞ മാസം നിരവധി പേരുടെ മരണത്തിനും ഏക്കറ് കണക്കിന് ഭൂമി ഒലിച്ച് പോയതുമായ പ്രളയത്തിൽ വിട് തകർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയ 8 കുടുംബങ്ങൾ മ്ലാക്കരയിലുണ്ടായിരുന്നു.
ഇവരുടെ വീടുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കിയതും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതും ഇന്ന് രാവിലെയാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ ഉച്ചയോടെ സ്വന്തം വീടുകളിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഉരുൾപൊട്ടിയത്.
ഉരുൾപൊട്ടിയ പ്രദേശം ആൾതാമസമില്ലാത്ത മേഖല ആയതിനാൽ വൻ ദുരന്തം ഒഴിവായി.
പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുന്നു.
മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു. എന്നാൽ അപകട നിലയിലേക്കു വെള്ളം എത്തിയിട്ടില്ല.
വലിയ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയതിട്ടില്ല. നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളും ഉള്‍പ്പെടുന്നത്.
കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ കാര്യമായി പെയ്യുന്നുണ്ട്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാടിന് അപ്പുറത്ത് ഇടുക്കി ജില്ലയിലെ മുക്കുളം ഭാഗത്ത് ഉരുള്‍പൊട്ടിയെന്ന് ആശങ്ക ഉയര്‍ന്നെങ്കിലും സ്ഥിരീകരണമില്ല.
ആറ്റിലെ വെള്ളം ഉയരുന്നതു കണ്ടു നാട്ടുകാരാണ് അന്വേഷണം ആരംഭിച്ചത്. അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പെരുവെള്ളപാച്ചിലിൽ മ്ലാക്കരയിലേക്കുള്ള പാലം ഒഴുകി പോയിട്ടുണ്ട്.