play-sharp-fill
വിവാഹ വാഗ്ദാനം നൽകി: തുടർന്ന് ലൈംഗിക പീഡനവും ശാരീരിക ഉപദ്രവവും,  യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി: തുടർന്ന് ലൈംഗിക പീഡനവും ശാരീരിക ഉപദ്രവവും, യുവാവ് അറസ്റ്റിൽ

 

മുണ്ടക്കയം : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ സ്വദേശി സേതു സാബു (25) വിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കുകയും, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.

പെൺക്കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രിദീപ്കുമാർ, എസ്.ഐ മാരായ വിപിൻ കെ.വി,, സുരേഷ് കെ.കെ, സിപിഒ മാരായ ആജീഷ്മാൻ ജയചന്ദ്രൻ എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് . കോടതിയിൽ റിമാൻഡ് ചെയ്തു.