play-sharp-fill
മുണ്ടക്കയത്ത് മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ അർദ്ധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു; പെൺകുട്ടിയെ പീഡിപ്പിച്ചത് വീടിന്റെ പുറകിലെ ആളൊഴിഞ്ഞ പറമ്പിൽ വച്ച്: പോകുന്ന വഴി കഴുത്തിൽക്കിടന്ന ഒരു പവന്റെ സ്വർണമാലയും കവർന്നു; യുവാവും രണ്ടു സുഹൃത്തുക്കളും പൊലീസ് പിടിയിൽ

മുണ്ടക്കയത്ത് മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ അർദ്ധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു; പെൺകുട്ടിയെ പീഡിപ്പിച്ചത് വീടിന്റെ പുറകിലെ ആളൊഴിഞ്ഞ പറമ്പിൽ വച്ച്: പോകുന്ന വഴി കഴുത്തിൽക്കിടന്ന ഒരു പവന്റെ സ്വർണമാലയും കവർന്നു; യുവാവും രണ്ടു സുഹൃത്തുക്കളും പൊലീസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുണ്ടക്കയത്ത് മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ അർദ്ധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ആളൊഴിഞ്ഞ പുരയിടത്തിലിട്ടു പീഡിപ്പിച്ച കേസിൽ യുവാവും രണ്ടു സുഹൃത്തുക്കളും പിടിയിൽ. പീഡനത്തിന് ശേഷം മടങ്ങുന്നതിനിടെ പെൺകുട്ടിയുടെ കഴുത്തിൽക്കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും സംഘം കവർന്നു. ഇവിടെ നിന്നും മോഷ്ടിച്ച മാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വയ്ക്കുകയും, ഈ മാല തിരിച്ചെടുക്കാൻ സുഹൃത്തിന്റെ സഹായത്തോടെ മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് യുവാവ് കുടുങ്ങിയത്.

പെൺകുട്ടിയെ പീഡിപ്പിച്ച പുഞ്ചവയൽ 504 കോളനിയിൽ മൂന്നു മാസമായി താമസിക്കുന്ന ഉപ്പുതറ, ചെമ്പേരിൽ പ്രശാന്ത്സാന്റോ(ചക്കര-20), സഹായികളും സുഹൃത്തുമായ കോരുത്തോട് ,കുഴിമാവ്,ഐനിപ്പളളി,സതീഷ് സജി(20) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് പൊക്കി അകത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.ഷിബുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷമത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പൊക്കി അകത്താക്കിയത്. ഉപ്പുതറ സ്വദേശിയായ പ്രശാന്ത് മൂന്നുമാസക്കാലമായി മാതൃ സഹോദരിയുടെ 504 ലെ വീട്ടിലാണ് താമസം. ഇതിനിടിയിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച ഇയാൾ പെൺ കുട്ടിയെ വിളിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.

13ന് പുലർച്ചെ ഒരു മണിയോടെ പെൺകുട്ടിയെ ഫോണിൽ വിളിച്ച പ്രതി, കുട്ടിയെ വീട്ടിൽ നിന്നും പുറത്തിറക്കി. തുടർന്നു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടയിൽ പെൺകുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാലയും പ്രതി മോഷ്ടിച്ചെടുത്തു.

പിന്നീട് തിരികെ പോകുന്നതിനിടയിൽ പുഞ്ചവയലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി പൂട്ടു തകർക്കാനും ഇയാൾ ശ്രമിച്ചു. രാവിലെ 7 മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയ ഇയാൾ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

ഫിനാൻസ് സ്ഥാപനത്തിലെ കവർച്ച ശ്രമം സി.സിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി പൊലീസ് പ്രതിക്കായി തെരച്ചിൽ നടത്തി വരുന്നതിനിടയിലാണ് പെൺകുട്ടി യുവാവിനെതിരെ പരാതിയുമായിപൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇതോടെ രണ്ടുകേസിലും പ്രതി ഒരാളാണന്നു മനസ്സിലാക്കി പൊലീസ് തെരച്ചിൽ നടത്തി പിടി കൂടുകയായിരുന്നു.

മോഷ്ടിച്ച മാല സുഹൃത്തായ സതീഷ് മുഖാന്തിരം കോരുത്തോട്ടലെ പണമിടപാട് സ്ഥാപനത്തിൽ 19500 രൂപക്ക് പണയപടുത്തി ഇരുവരും വീതിച്ചെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. എസ്.ഐമാരായ മാമച്ചൻ, മാത്യു, എസ്.സി.പി.ഒമാരായ അജിവുദ്ദീൻ,ജോബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.