Wednesday, April 22, 2026

മുണ്ടക്കയത്ത് വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകനെയും ആക്രമിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പനക്കച്ചിറ, മടുക്ക സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മുണ്ടക്കയത്ത് വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകനെയും ആക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പനക്കച്ചിറ മടുക്കാ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ ഷംസ് പി.കെ, (36), മടുക്ക കൊല്ലംപറമ്പിൽ വീട്ടിൽ പൊടിയൻ മകൻ ബിജു കെ.പി (43) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞമാസം 28- ആം തീയതി രാത്രിയോടെ മടുക്ക ഭാഗത്ത് താമസിക്കുന്ന ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെയും, ഇയാളുടെ മാതാവിനെയും ഭീഷണിപ്പെടുത്തുകയും, ചീത്തവിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു.

ഗൃഹനാഥന്റെ വീട്ടുമുറ്റത്തെ ചെടിച്ചട്ടി ഇവർ ചവിട്ടി നശിപ്പിച്ചതിനെ ഗൃഹനാഥൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ ഇരുവരും ചേർന്ന് രാത്രി ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും മാതാവിനെയും ആക്രമിച്ചത്.

പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ അനീഷ് പി.എസ്, എ.എസ്.ഐ മനോജ് കുമാർ,സി.പി.ഓ മാരായ ജോൺസൺ എ.ജെ, ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.