
കൈക്കൂലിക്കാരുടെ താവളമായ മുണ്ടക്കയം സ്‌റ്റേഷനിൽ നടക്കുന്നത് കൊടും കൊള്ള: കൊള്ളസംഘത്തലവനായ സി.ഐ പിടിയിലായതോടെ പൊളിഞ്ഞത് വമ്പൻ തട്ടിപ്പുകൾ; മുൻപും കൈക്കൂലിക്കേസിൽ കുടുങ്ങിയ സി.ഐ നാട്ടുകാരുടെ നോട്ടപ്പുള്ളി; ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം കിട്ടിയ എസ് ഐ തിരിച്ചെത്തിയത് പതിനഞ്ചാം ദിവസം; അഴിമതിക്കാരെ സംരക്ഷിക്കുന്നത് ഭരണകക്ഷിയിലെ ഉന്നതൻ; 2020 ജൂലൈ മാസത്തിൽ തേർഡ് ഐ പുറത്തുവിട്ട വാർത്ത ഇന്ന് സത്യമെന്നു തെളിഞ്ഞു
തേർഡ് ഐ ബ്യൂറോ
കോട്ടയം: മാസങ്ങൾക്കു മുൻപ് തേർഡ് ഐ ന്യൂസ് ലൈവ് മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ നടക്കുന്ന കൊള്ളയെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫിസറും കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വൈരവൻ ചെട്ടിയാർ മകൻ വി.ഷിബുകുമാറിനെയും (46), സ്റ്റേഷനിലെ ക്യാന്റീനിന്റെ കരാറുകാരൻ മുണ്ടക്കയം വട്ടോത്തുകുന്നേൽ വി.വി ജോസഫ് സുദീപ് ജോസിനെ (39) യും വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടിയത്.
മുണ്ടക്കയം പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന ചീട്ടുകളിയ്ക്കു പിന്നിൽ ഒത്താശ ചെയ്തു നൽകിയിരുന്നത് സി.ഐ ഷിബുകുമാറാണ് എന്നു നേരത്തെ തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ, കൊലക്കേസിലെ പ്രതിയും ഗുണ്ടയുമായ ജയന്റെ ക്ലബിലാണ് അന്ന് വൻ തോതിൽ പണം വച്ച് ചീട്ടുകളി നടന്നിരുന്നത്. മാസങ്ങൾക്കു മുൻപ് മുണ്ടക്കയം സ്വദേശിയായ ആദർശ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജയന്റെ നേതൃത്വത്തിലാണ് മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ മുന്നിൽ അൻപത് മീറ്റർ ദൂരത്ത് ചീട്ടുകളി നടന്നിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്റ്റേഷനു മുന്നിലെ കെട്ടിടത്തിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ലക്ഷങ്ങളുടെ ചീട്ടുകളി നടന്നിരുന്നതായി കണ്ടെത്തിയിരുന്നതിനു പിന്നാലെ ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഗുണ്ടാ സംഘങ്ങളും ചീട്ടുകളി മാഫിയയുമായി സ്റ്റേഷൻ ഹൗസ് ഓഫിസർക്കു ബന്ധമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കഞ്ചാവ് ,ചാരായ ,ചീട്ടുകളി മാഫിയാ അടക്കിവാഴുന്ന മുണ്ടക്കയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടാൻ പോലീസുകാർ മൽസരമാണെന്നും തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയിരുന്നു. ഇതിനെല്ലാം ഒത്താശ ചെയ്തിരുന്നതും സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം അടുത്ത ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ എസ് ഐ മുപ്പത് ദിവസത്തിനകം തിരിച്ച് മുണ്ടക്കയത്ത് തിരിച്ചെത്തുകയായിരുന്നു.
മുണ്ടക്കയം എസ്.എച്ച്.ഒയുടെ മുറിയെന്നത് കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു. ഇതിന് എല്ലാം ഇടനില നിന്നിരുന്നതും സുദീപിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇരുവരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നതായും വിജിലൻസ് സംഘം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.