
മുണ്ടക്കയത്ത് വീണ്ടും ഉരുൾപ്പൊട്ടൽ; പെരുമഴയും മണ്ണിടിച്ചിലും; നാട് ഭീതിയിൽ; മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകുന്നത് തുടർച്ചയായ രണ്ടാം മാസം; വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഹൈറേഞ്ച് മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. ഇന്നു രാവിലെ മുതലുണ്ടായ കനത്ത മഴയാണ് പ്രദേശത്ത് മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും ഇടയാക്കിയത്. ആഗസ്റ്റിലെ പെരുമഴയിലുണ്ടായ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും ഉരുൾപ്പൊട്ടലിനും പിന്നാലെയാണ് ഇപ്പോൾ വീണ്ടും പെരുമഴയും ഭീതിപ്പെടുത്തുന്ന അന്തരീക്ഷവും ഉണ്ടായിരിക്കുന്നത്. വീഡിയോ ഇവിടെ കാണാം
പ്രദേശത്ത് അപകടകരമായ സാഹചര്യങ്ങളിലുള്ള ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കൽ, ഇളംകാട്, മേഖലയിലാണ് ഏറ്റവും കൂടുതൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായിരിക്കുന്നത്. പീരുമേട് താലൂക്കിലെ പ്രദേശങ്ങളിലാണ് ഏറ്റവുമധികം ഉരുൾപ്പൊട്ടൽ.
ഇവിടെ നിന്നും മലയിടിഞ്ഞ് വെള്ളം ഇളംകാട്, ഏന്തയാർ, കൂട്ടിക്കൽ വഴിയാണ് ഒഴുകിയെത്തുന്നത്. ഇത് താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീതിയിലാക്കിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്നു വെള്ളം ഒഴുകിയിറങ്ങുന്നത് മീനച്ചിലാറിനെയും, മണിമലയാറ്റിലെയും ജലനിരപ്പ് ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ ആറുകളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നു ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.