
11 വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി, പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണെന്ന് പൊലീസ് പറഞ്ഞു.
11 കാരിയെ പ്രധാന പ്രതികളുടെ അടുത്തെത്തിച്ചത് പ്രതിയായ പെൺകുട്ടിയാണെന്നും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതി ഓട്ടോറിക്ഷയിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പീഡന വിവരം പുറത്തിറങ്ങിക്കരുതെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
പീഡനത്തിനിടെ ആയ പെൺകുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തുകയും പീഡനവിവരം മാതാപിതാക്കളോട് പറയുകയും ചെയ്തു. പോക്സോ വകുപ്പും ചുമത്തി പോലീസ് കേസെടുത്തു. പ്രായപൂർത്തിയായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായും പ്രായപൂർത്തിയാകാത്ത പ്രതികളെ റിഫോം ഹോമിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0